വാട്‌സ്ആപ്പ് സ്റ്റാറ്റസ് ഫീച്ചറില്‍ പരസ്യങ്ങള്‍ ലഭ്യമായിത്തുടങ്ങുമെന്ന് കമ്പനി

വാട്‌സ്ആപ്പിന്റെ സ്റ്റാറ്റസ് ഫീച്ചറില്‍ ഇനി മുതല്‍ പരസ്യങ്ങളും. കമ്പനി തന്നെയാണ് പരസ്യങ്ങള്‍ ലഭ്യമായിത്തുടങ്ങും എന്ന വാര്‍ത്ത സ്ഥിരീകരിച്ചത്. ബിസിനസ്സ് ആവശ്യങ്ങള്‍ക്കായാണ് പ്രധാനമായും ഇത്തരം പരസ്യങ്ങള്‍ പരിചയപ്പെടുത്തുന്നത്.

എന്നാല്‍ എന്നു മുതലാണ് പരസ്യങ്ങള്‍ ലഭ്യമായിത്തുടങ്ങുക എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. 450 മില്യണ്‍ ഉപയോക്താക്കളാണ് ലോകത്ത് വാട്‌സ്ആപ്പ് ഉപയോഗിക്കുന്നത്.

Top