വാട്‌സ്ആപ്പ് ടെലിഗ്രാമില്‍ നിന്ന് മറ്റൊരു ഫീച്ചര്‍ കൂടി കടമെടുക്കുന്നു

whatsapp

ടെലിഗ്രാമിലെ മറ്റൊരു ഫീച്ചര്‍ കൂടി അവതരിപ്പിച്ച് വാട്‌സ്ആപ്പ്. ഒരേ സമയം നിരവധി കോണ്‍ടാക്റ്റ് നമ്പറുകളിലേക്ക് സന്ദേശങ്ങള്‍ അയക്കാന്‍ സാധിക്കുന്ന ‘വണ്‍ വേ ബ്രോഡ്കാസ്റ്റ്’ ഫീച്ചര്‍ വാട്‌സ്ആപ്പും അവതരിപ്പിക്കുന്നു. ടെലിഗ്രാമില്‍ ഇതേ രീതിയിലുള്ള ബ്രോഡ്കാസ്റ്റ് സൗകര്യമുണ്ട്. അഡ്മിനുകള്‍ക്ക് മാത്രമാണ് ബ്രോഡ്കാസ്റ്റ് വഴി സന്ദേശങ്ങള്‍ അയക്കാന്‍ കഴിയുക.

അതായത് വാട്‌സാപ്പ് ഗ്രൂപ്പുകളെ പോലെ എല്ലാവര്‍ക്കും സന്ദേശങ്ങള്‍ അയക്കാനും മറുപടി അയക്കാനുമുള്ള സൗകര്യം ഉണ്ടാവില്ല. ബ്രോഡ്കാസ്റ്റ് അഡ്മിന്‍ ആരാണോ അവര്‍ അയക്കുന്ന അറിയിപ്പുകളും മറ്റും കാണാനും വായിക്കാനും മാത്രമേ അംഗങ്ങള്‍ക്ക് സാധിക്കൂ.

പക്ഷെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ അംഗമാവണമെങ്കില്‍ നമ്പറുകള്‍ ആവശ്യമാണ്. ആര്‍ക്കും ആരുടെയും നമ്പറുകള്‍ കാണാന്‍ സാധിക്കും. ഇത് വാട്‌സ്ആപ്പ് പബ്ലിക് ഗ്രൂപ്പിന്റെ പരിമിതിയാണ്. ടെലിഗ്രാമില്‍ ഉപയോക്താക്കള്‍ക്ക് യൂസര്‍ നെയിം അനുവദിച്ചിട്ടുണ്ട്. അതുകൊണ്ട് ടെലിഗ്രാമില്‍ ആ പ്രശ്‌നമില്ല.

Top