ആ സൗകര്യവും എത്തി; വാട്‌സ്ആപ്പില്‍ സ്റ്റിക്കറുകള്‍ അവതരിപ്പിച്ചു

ലോകത്ത് ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന ക്രോസ് മെസ്സേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സാപ്പില്‍ സ്റ്റിക്കറുകള്‍ അവതരിപ്പിച്ചു. ആന്‍ഡ്രോയിഡ് വാട്‌സാപ്പ് ബീറ്റാ വേര്‍ഷന്‍ 2.18.329 ലും ഐഫോണ്‍ വാട്‌സാപ്പ് വേര്‍ഷന്‍ 2.18.100ലും ആണ് ഈ അപ്‌ഡേറ്റ് ഇപ്പോള്‍ എത്തിയിരിക്കുന്നത്.

എന്നാല്‍ വൈകാതെ തന്നെ എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന പബ്ലിക്ക് വേര്‍ഷന്‍ ആയി വാട്‌സാപ്പ് എത്തും. ഇവിടെ നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാന്‍ നിലവില്‍ 12 തരം സ്റ്റിക്കര്‍ പാക്കുകളും ലഭ്യമാണ്. ഇത് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. ഈ സൗകര്യം എത്തുന്നതോടെ വാട്‌സാപ്പില്‍ ചാറ്റിങ് കുറച്ചുകൂടെ മെച്ചപ്പെട്ടതാകും.

Top