സന്ദേശം സ്ഥിരീകരിക്കാന്‍ അവസരം; പ്രിവ്യൂ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്

രാള്‍ക്ക് സന്ദേശം അയയ്ക്കുന്നതിന് മുമ്പ് ഒരു വട്ടംകൂടി ഉപയോക്താവിന് സന്ദേശം സ്ഥിരീകരിക്കാനുളള സൗകര്യം ഒരുക്കി വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചര്‍. പ്രിവ്യൂ ഫീച്ചര്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. നേരത്തെ, സന്ദേശം ടൈപ്പ് ചെയ്ത ഉടന്‍ തന്നെ അയയ്ക്കാന്‍ പറ്റുമായിരുന്നു.

എന്നാല്‍ പുതിയ ഫീച്ചര്‍ പ്രകാരം ഒരു ടാബ് കൂടി തുറക്കപ്പെട്ട് ഈ സന്ദേശം തന്നെയാണോ അയയ്‌ക്കേണ്ടതെന്ന് ഉപയോക്താവിനോട് ചോദിക്കും. രണ്ടാമത് സ്ഥിരീകരിച്ചതിന് ശേഷം മാത്രമാവും സന്ദേശം അയയ്ക്കുക. വാട്സ്ആപ്പിന്റെ ബീറ്റ വെര്‍ഷനായ 2.18.325ല്‍ ഈ സൗകര്യം ലഭിക്കും.

Top