ടെക്സ്റ്റ് സന്ദേശങ്ങളെ രസകരമാക്കാനുള്ള GIF ഫീച്ചറുമായി വാട്‌സ് ആപ്പ് എത്തി

watsapp

പുതിയ ഫീച്ചറുകളുമായി വാട്‌സ് ആപ്പ് വീണ്ടുമെത്തി. ടെക്സ്റ്റ് സന്ദേശങ്ങളെ രസകരമാക്കാനുള്ള ഗിഫ് (GIF) ചിത്രങ്ങള്‍ ഇനി വാട്‌സ് ആപ്പിലൂടെ സെര്‍ച്ച് ചെയ്യാന്‍ കഴിയും. കൂടാതെ ഇനി ഒരു സമയം 30 പേര്‍ക്ക് വരെ വാട്‌സ് ആപ്പ് പിന്തുണയുള്ള ഡിജിറ്റല്‍ മീഡിയകള്‍ ഷെയര്‍ ചെയ്യാനും സാധിക്കും. നേരത്തെ ഇത് 10 പേര്‍ക്ക് എന്ന കണക്കില്‍ പരിധി വെച്ചിരുന്നു

നേരത്തെ, വോയ്‌സ് കോളിങ്ങും പിന്നീട് വീഡിയോ കോളിങ്ങ് ഫീച്ചര്‍ ഒരുക്കിയും വാട്‌സ് ആപ്പ് അപ്‌ഡേറ്റുകള്‍ എത്തിയിരുന്നു.Related posts

Back to top