സ്‌വൈപ്പ് റ്റു റിപ്ലൈ, ഡാര്‍ക്ക് മോഡ് ഫീച്ചറുകള്‍ അവതരിപ്പിക്കാനൊരുങ്ങി വാട്‌സ്ആപ്പ്

പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാനൊരുങ്ങി മെസേജിങ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പ്. ഡാര്‍ക്ക് മോഡ്, സ്‌വൈപ്പ് റ്റു റിപ്ലൈ എന്നീ ഫീച്ചറുകള്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി ഇപ്പോള്‍.

വാട്‌സ്ആപ്പിന്റെ ഐഓഎസ് പതിപ്പില്‍ ഇതിനോടകം അവതരിപ്പിച്ചു കഴിഞ്ഞിട്ടുള്ള ഫീച്ചറാണ് സ്‌വൈപ്പ് റ്റു റിപ്ലൈ. ഈ ഫീച്ചര്‍ വഴി സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സന്ദേശങ്ങള്‍ക്ക് മുകളില്‍ വിരല്‍വെച്ച് വലത്തോട്ട് സ്‌വൈപ്പ് ചെയ്താല്‍ മതി. ഇതേ അപ്‌ഡേറ്റ് ആണ് വാട്‌സ്ആപ്പ് ആന്‍ഡ്രോയിഡ് പതിപ്പിന്റെ ബീറ്റാ പതിപ്പിലും കൊണ്ടുവന്നിരിക്കുന്നത്.

ഐഓഎസ് ഉപയോക്താക്കള്‍ക്കും ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കും ഒരു പോലെ ലഭിക്കുന്ന ഫീച്ചറാണ് ഡാര്‍ക്ക് മോഡ്. മൊബൈല്‍ ഫോണ്‍ ഡിസ്‌പ്ലേയില്‍ നിന്നുള്ള പ്രകാശം മൂലം കണ്ണുകള്‍ക്കുണ്ടാകുന്ന ആഘാതം കുറയ്ക്കുന്നതിനായുള്ള ഡാര്‍ക്ക് മോഡ് ഫീച്ചര്‍ നിരവധി ആപ്പുകളില്‍ ലഭ്യമാണ്.

Top