രൂപകൽപനയിൽ ശ്രദ്ധേയ മാറ്റങ്ങൾ വരുത്തി വാട്സ് ആപ്

രൂപകൽപനയിൽ ശ്രദ്ധേയമായ മാറ്റങ്ങൾ വരുത്തി വാട്സ് ആപ്. കോൾ, സ്റ്റാറ്റസ് തുടങ്ങിയ ടാബുകൾ പ്രധാന പേജിന്റെ മുകളിൽ നിന്നും താഴേക്ക് മാറ്റിയതാണ് പ്രധാന മാറ്റം. വലിയ സ്ക്രീനുള്ള ഫോൺ ഉപയോഗിക്കുന്നവരുടെ സൗകര്യം കണക്കാക്കിണിയാണിത്. ചാറ്റ് ലോക്ക്, സ്റ്റാറ്റസ് ടെക്സ്റ്റ് ഓവർലെ ജിഫ് ഫയലുകൾക്ക് ഓട്ടോപ്ലേ തുടങ്ങിയവയും പുതിയ അപ്ഡേറ്റിൽ ഉണ്ട്.

നിരവധി ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ചാറ്റ് ലോക്ക് ഫീച്ചറും ലഭിച്ചു തുടങ്ങിയിട്ടുണ്ട് . പേഴ്‌സണൽ ചാറ്റുകളിൽ ഫിംഗർപ്രിന്റ് ലോക്ക് ഇടാൻ കഴിയും. ലോക്ക് ചെയ്‌ത ചാറ്റുകൾ ആപ്പിന്റെ പ്രധാന പേജിൽ കാണാൻ പോലും കഴിയില്ല. ആ വ്യക്തിയുടെ വാട്സ് ആപ് പ്രൊഫൈലിലേക്ക് പോയി താഴേക്ക് സ്ക്രോൾ ചെയ്‌ത് ചാറ്റ് ലോക്ക് എന്നതിൽ ടാപ് ചെയ്ത് ലോക്ക് മാറ്റിയാൽ മാത്രമേ ആ ചാറ്റുകൾ തുടരാൻ കഴിയൂ.

അടുത്തിടെ, വാട്ട്‌സ്ആപ് ബീറ്റ വേർഷൻ ഉപയോക്താക്കളെ ഹൈ-ഡെഫനിഷൻ (എച്ച്ഡി) നിലവാരത്തിൽ ചിത്രങ്ങൾ പങ്കിടാൻ അനുവദിക്കുന്നസവിശേഷത അവതരിപ്പിച്ചിരുന്നു. ചിത്രം യഥാർത്ഥ റെസല്യൂഷനിൽ പങ്കിടാൻ അനുവദിച്ചില്ലെങ്കിലും, മുമ്പത്തേതിനേക്കാൾ ഉയർന്ന റെസല്യൂഷനിൽ ചിത്രം പങ്കിടാൻ സഹായകരമായി. സ്റ്റാൻഡേർഡ് അല്ലെങ്കിൽ എച്ച്ഡി നിലവാരത്തിൽ ചിത്രം പങ്കിടാൻ ഉപയോക്താക്കൾക്ക് ഒരു ഓപ്ഷൻ നൽകിയിരുന്നു.

Top