മേസേജ് പിന്‍ ചെയ്ത് വെക്കാന്‍ കഴിയുന്ന ഫീച്ചര്‍ അവതരിപ്പിച്ച് വാട്സ്ആപ്പ്

വാട്‌സ്ആപ്പ് ഉപഭോക്താക്കള്‍ക്ക് ഈ വര്‍ഷം ഫീച്ചറുകളുടെ ആറാട്ട് ആയിരുന്നു കമ്പനി ലഭ്യമാക്കിയത്. ഈ വര്‍ഷം അവസാനിക്കാറാകുമ്പോഴും ഇനിയും അവസാനിക്കാത്ത ഫീച്ചറുകള്‍ ഉപഭോക്താക്കള്‍ക്ക് എത്തിക്കാനൊരുങ്ങുകയാണ് വാട്‌സ്ആപ്പ്. ഇപ്പോള്‍ മേസേജ് പിന്‍ ചെയ്ത് വെക്കാന്‍ കഴിയുന്ന ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്.

മെനുവില്‍ പിന്‍ ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് ഇതിന്റെ സമയപരിധി തെരഞ്ഞെടുക്കാന്‍ കഴിയും. ചാറ്റ് ഹോള്‍ഡ് ചെയ്ത് കൊണ്ടുവേണം പിന്‍ ചെയ്യാന്‍. ഗ്രൂപ്പുകളില്‍ അഡ്മിന്‍മാര്‍ക്ക് മെസേജ് പിന്‍ ചെയ്യാന്‍ സാധിക്കുക. ഇതില്‍ എല്ലാ അംഗങ്ങള്‍ക്ക് മെസേജ് ചെയ്യാന്‍ അനുവാദം നല്‍കണോ എന്നും അഡ്മിന്‍മാര്‍ക്ക് തീരുമാനിക്കാം. എന്നാല്‍ വാട്സ്ആപ്പ് അടുത്ത കാലത്ത് അവതരിപ്പിച്ച ചാനല്‍ ഫീച്ചറിലും പുതിയ ഫീച്ചര്‍ എത്തിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

ഗ്രൂപ്പുകളിലും വ്യക്തിഗത ചാറ്റുകളിലും മെസേജ് പിന്‍ ചെയ്ത് വെക്കാന്‍ കഴിയുന്ന ഫീച്ചറാണ് വാട്‌സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. പരമാവധി 30 ദിവസം വരെ മെസേജ് ഇത്തരത്തില്‍ പിന്‍ ചെയ്ത് വെക്കാന്‍ കഴിയും. ഡിഫോള്‍ട്ട് ഓപ്ഷനില്‍ ഏഴു ദിവസം വരെ പിന്‍ ചെയ്ത് വെക്കാനും സാധിക്കും. ടെക്സ്റ്റ് മെസേജ് മാത്രമല്ല, പോളുകളും ഇമോജികളും ഇത്തരത്തില്‍ ചാറ്റില്‍ പിന്‍ ചെയ്ത് വെക്കാന്‍ കഴിയും.

 

Top