whatsapp desktop application lunched

ഫയര്‍ഫോക്‌സിനേയും ക്രോമിനേയും പോലുള്ള ഇടനിലക്കാരുടെ സഹായത്തോടെയാണ് ഇതുവരെ വാട്‌സ്ആപ്പ് ഡെസ്‌ക്ടോപ്പില്‍ ഉപയോഗിച്ചിരുന്നത്. ഈ പ്രശ്‌നത്തിന് പരിഹാരമായി വാട്‌സ്ആപ്പ് പുതിയ ഡെസ്‌ക്ടോപ്പ് ആപ്ലിക്കേഷന്‍ അവതരിപ്പിച്ചു.

നിങ്ങള്‍ ഫോണിലാണെങ്കിലും കമ്പ്യൂട്ടറിലാണെങ്കിലും വീട്ടിലാണെങ്കിലും ഓഫീസിലാണെങ്കിലും എവിടെനിന്നും എപ്പോഴും വാട്‌സാപ്പ് ഉപയോഗിക്കാന്‍ സഹായിക്കുന്ന ആപ്ലിക്കേഷന്‍ തങ്ങള്‍ അവതരിപ്പിക്കുന്നു എന്നാണ് വാട്‌സ്ആപ്പ് തങ്ങളുടെ പുതിയ ആപ്പിനെ കുറിച്ച് പറയുന്നത്.

വിന്‍ഡോസ് 8 ന് മുകളിലുള്ളതും മാക് 10.9ന് മുകളിലുള്ള ഒപ്പറേറ്റിങ് സിസ്റ്റങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടറുകളില്‍ വാട്‌സ്ആപ്പ് ആപ്ലിക്കേഷന്‍ ഉപയോഗിക്കാനാവും. നേരത്തെ ഉണ്ടായിരുന്ന വെബ് വേര്‍ഷനെ പോലെ നിങ്ങളുടെ ഫോണുമായി സിങ്ക് ചെയ്തുകൊണ്ടാണ് പുതിയ ആപ്പിന്റേയും പ്രവര്‍ത്തനം.

വാട്‌സ്ആപ്പ് വെബിനെ പോലെ തന്നെ നിങ്ങളുടെ ഫോണിലെ ഇന്റര്‍നെറ്റ് കണക്ഷന്‍ ഓണ്‍ ആയി നിന്നെങ്കില്‍ മാത്രമേ വാട്‌സാപ്പ് ആപ്ലിക്കേഷന്‍ ഉപയോഗിക്കാനാവൂ. വാട്‌സ്ആപ്പിന്റെ വെബ്‌സൈറ്റില്‍ നിന്നും ഇത് ഡൗണ്‍ലോഡ് ചെയ്യാം.

ആപ്പ് ഓപ്പണ്‍ ചെയ്താല്‍ കാണുന്ന ക്യുആര്‍ കോഡ് നിങ്ങളുടെ ഫോണിലുള്ള വാട്‌സാപ്പ് ആപ്ലിക്കേഷനിലെ ക്യൂആര്‍ സ്‌കാനര്‍ ഉപയോഗിച്ച് സ്‌കാന്‍ ചെയ്യുക. അപ്പോള്‍ നിങ്ങളുടെ ചാറ്റ് ലിസ്റ്റ് ഡസ്‌ക്ടോപ്പില്‍ പ്രത്യക്ഷപ്പെടും.

ഒരേ സമയം ഒന്നില്‍ കൂടുതല്‍ കമ്പ്യൂട്ടറുകളില്‍ നിങ്ങള്‍ക്ക് വാട്‌സ്ആപ്പ് ആപ്ലിക്കേഷന്‍ ഉപയോഗിക്കാനാകും എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. കഴിഞ്ഞ വര്‍ഷമാണ് വാട്‌സ്ആപ്പ് തങ്ങളുടെ വെബ് വേര്‍ഷന്‍ അവതരിപ്പിച്ചത്.

പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ക്ക് വലിയ സഹായമായിരുന്നു ഈ സംവിധാനം. അതേസമയം തന്നെ ഇതിന്റെ സുരക്ഷ ചോദ്യം ചെയ്യപ്പെട്ടു. ആപ്പിന്റെ സുരക്ഷിതത്വം കണക്കിലെടുത്താണ് വാട്‌സ്ആപ്പ് സ്വന്തമായി ഡസ്‌ക്ടോപ്പ് ആപ്ലിക്കേഷന്‍ അവതരിപ്പിച്ചത്. ഇടനില ആപ്പുകളില്‍ നിന്നുണ്ടാകാവുന്ന സുരക്ഷാ ഭീഷണി ഇനി ഉണ്ടാവില്ല
.

Top