ഡാര്‍ക് മോഡ് ഫീച്ചറുമായി വാട്സ് ആപ്പ്; 2.20.13 എന്ന ബീറ്റപതിപ്പിലാണ് ഈ ഫീച്ചര്‍

വാട്സ് ആപ്പിലെ പുതിയ ഫീച്ചറായ ഡാര്‍ക് മോഡ് എത്തി. വാട്സ് ആപ്പിന്റെ ഏറ്റവും പുതിയ 2.20.13 എന്ന ബീറ്റപതിപ്പിലാണ് ഈ ഫീച്ചര്‍ വന്നിട്ടുള്ളത്.

ഈ ഫീച്ചറിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ് വാട്സ് ആപ്പ് സ്‌ക്രീനും ചാറ്റും എല്ലാം കറുപ്പ് നിറത്തിലായിരിക്കും. ഇതിലൂടെ ചാര്‍ജ് ഉപയോഗം കുറക്കാനാവും (പ്രത്യേകിച്ച് അമോലെഡ് ഡിസ്പ്ലെയില്‍) സാധിക്കുന്നതാണ്.

അതുകൊണ്ട് തന്നെ രാത്രിയിലുള്ള ചാറ്റിങുകള്‍ക്കും ഉപകാരപ്രദമാണ് ഈ ഫീച്ചര്‍. നേരത്തെ ഒപ്പോ, വിവോ, ഷഓമി തുടങ്ങിയ ഫോണുകള്‍ അവരുടെ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ അപ്ഡേഷന്‍ ഭാഗമായി ഡാര്‍ക് മോഡ് ഫീച്ചര്‍ ലഭ്യമാക്കിയിരുന്നു. എന്നാല്‍ വാട്സ് ആപ്പിലും ഡാര്‍ക് മോഡല്‍ ലഭിച്ചിരുന്നുവെങ്കിലും പൂര്‍ണത ഇല്ലായിരുന്നു. ഇപ്പോള്‍ വാട്സ്ആപ്പ് തന്നെ ഫീച്ചര്‍ ലഭ്യമാക്കിയതോടെ പൂര്‍ണമായും ഡാര്‍ക്ക് മോഡാവും.

Top