വരുത്തിയ മാറ്റങ്ങള്‍ ഫലിച്ചു; വാട്‌സാപ്പ് ഫോര്‍വേഡ് മെസേജില്‍ 70 ശതമാനം കുറവ്

ന്യൂഡല്‍ഹി: വ്യാജ പ്രചാരണങ്ങള്‍ തടയാന്‍ വാട്ട്‌സ്ആപ്പ് വരുത്തിയ മാറ്റങ്ങള്‍ ഫലമുണ്ടാക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. നേരത്തെ ഫോര്‍വേഡ് സന്ദേശങ്ങളുടെ പരിധി ദിവസം ഒന്ന് എന്നരീതിയില്‍ ആക്കിയതിന് ശേഷം വെറും 15 ദിവസത്തിനുള്ളില്‍ വാട്‌സാപ് സന്ദേശം ഫോര്‍വേഡ് ചെയ്യുന്നതില്‍ 70 ശതമാനം കുറവുണ്ടായിട്ടുണ്ടെന്നാണ് പുതിയ കണക്കുകള്‍. ഈ മാസം ആദ്യമാണ് വ്യാജവാര്‍ത്തകള്‍ തടയുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി വാട്‌സാപ് ഫോര്‍വേഡുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

കോവിഡ്-19 സംബന്ധിച്ച് രാജ്യത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിന് കഴിഞ്ഞ മാസം ഇന്ത്യയുടെ ഐടി മന്ത്രാലയം സോഷ്യല്‍ മീഡിയ ബ്രാന്‍ഡുകളായ ഫെയ്‌സ്ബുക്, ബൈറ്റ്ഡാന്‍സ്, ട്വിറ്റര്‍, ഷെയര്‍ചാറ്റ് എന്നിവയ്ക്ക് ഉപദേശം നല്‍കിയിരുന്നു. ഇതിനു തൊട്ടുപിന്നാലെ വാട്‌സാപ് ഷെയറുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

Top