പുതിയ അപ്‌ഡേറ്റുമായി വാട്ട്‌സാപ്പ്‌ ; ടൈമും ലൊക്കേഷന്‍ സ്റ്റിക്കറുകളും ഉപയോഗിക്കാം

whatsapp

ഒഎസ് ഉപഭോക്താക്കള്‍ക്ക് പുതിയ സവിശേഷതയുമായി വാട്ട്‌സാപ്പ് എത്തുന്നു. ഇന്‍സ്റ്റാഗ്രാമിലുളളത് പോലെ ഫോട്ടോഗ്രാഫുകളിലോ വീഡിയോകളിലോ ചേര്‍ക്കാവുന്ന സ്ഥലവും സമയ സ്റ്റിക്കറുകളും വാട്ട്‌സാപ്പിലും അവതരിപ്പിച്ചിരിക്കുകയാണ്. ഈ സവിശേഷത ആന്‍ഡ്രോയിഡ് ഉപഭോക്താക്കളില്‍ ഉടന്‍തന്നെ ലഭ്യമാകുമെന്ന് വാട്ട്‌സാപ്പ് അധികൃതര്‍ അറിയിച്ചു.

ഐഫോണ്‍ ഉപഭോക്താക്കള്‍ അവരുടെ ആപ്ലിക്കേഷന്‍ 2.8.30 എന്ന പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്താല്‍ മാത്രമെ പുതിയ സവിശേഷത ലഭ്യമാക്കാന്‍ സാധിക്കൂ. അതുപോലെതന്നെ ഒരേ സന്ദേശം പലരില്‍നിന്നുമായി ഉപഭോക്താക്കള്‍ക്ക് ലഭിക്കും. എന്നാല്‍ ഇത് ഉപഭോക്താക്കള്‍ക്ക് മടുപ്പുണ്ടാക്കുമെന്നതില്‍ സംശയമില്ല. ഇതിനും പരിഹാരം കണ്ടെത്തിയിരിക്കുകയാണ് വാട്ട്‌സാപ്പ്.

ഒരേ സന്ദേശം വീണ്ടും ലഭിച്ചാല്‍ അത് ഫോര്‍വേഡ് മെസേജ് എന്ന് വാട്ട്‌സാപ്പ് എഴുതിക്കാണിക്കും. അങ്ങനെ എളുപ്പത്തില്‍ ഇത്തരം സന്ദേശങ്ങള്‍ നീക്കം ചെയ്യാം. വാട്ട്‌സാപ്പിന്റെ ആന്‍ഡ്രോയിഡ് പതിപ്പ് 2.18.67ലാണ് ഫോര്‍വേഡ് മെസേജുകളെ നിയന്ത്രിക്കാനുളള സവിശേഷത എത്തിയിരിക്കുന്നത്.

Top