വാട്ട്‌സ്ആപ്പ് ചാനലില്‍ ഇനി റിപ്ലൈ ബട്ടണും; സ്വകാര്യത നിലനിര്‍ത്തിക്കൊണ്ട് അപ്‌ഡേറ്റുകള്‍ക്കു മറുപടി നല്‍കാം

ടുത്തിടെയാണ് വാട്ട്സ്ആപ്പ് ചാനല്‍ ഫീച്ചറുമായി രംഗത്തെത്തുന്നത്. വാട്ട്സ്ആപ്പില്‍ തന്നെ ഫോളോവേഴ്സിന് അപ്ഡേറ്റുകള്‍ നല്‍കാന്‍ സെലിബ്രിറ്റികളെയും വ്യക്തികളെയും അനുവദിക്കുന്ന ഇന്‍സ്റ്റാഗ്രാം-പ്രചോദിത പ്ലാറ്‌ഫോമാണ് ചാനലുകള്‍. വലിയ സ്വീകാര്യത ലഭിച്ച ചാനലുകള്‍ ഇപ്പോഴിതാ ഉപയോക്തൃ ഇടപെടല്‍ വര്‍ദ്ധിപ്പിക്കാനായി പിന്തുടരുന്നവര്‍ക്കു ചാനല്‍ അപ്‌ഡേറ്റുകള്‍ക്കു മറുപടി നല്‍കാന്‍ അനുവദിക്കുന്ന പുതിയ സംവിധാനം ഒരുക്കുന്നതായി സൂചന.

പുതിയതും ജനപ്രിയവുമായ ചാനലുകള്‍ അവ എത്രത്തോളം സജീവമാണ് എന്നതിനെ അടിസ്ഥാനമാക്കി ഉപയോക്താക്കള്‍ക്ക് കാണാന്‍ കഴിയും, രാജ്യത്തിന്റെ അടിസ്ഥാനത്തിലും മറ്റും തെരഞ്ഞെടുക്കുകയും ചെയ്യാം. ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് ബീറ്റ അപ്ഡേറ്റിന്റെ(2.23.20.6) ഭാഗമായാണ് ഇത് കണ്ടെത്തിയത്. ഒരു ചാനല്‍ അപ്ഡേറ്റിന് ലഭിച്ച മറുപടികളുടെ എണ്ണം പ്രദര്‍ശിപ്പിക്കുന്ന തരത്തിലുള്ള അപ്‌ഡേറ്റഡ് ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. സ്വകാര്യത നിലനിര്‍ത്തിക്കൊണ്ട് ചാനല്‍ അപ്‌ഡേറ്റുകള്‍ക്കു മറുപടി നല്‍കാന്‍ കഴിയും.

ഇന്ത്യയുള്‍പ്പെടെ 151 രാജ്യങ്ങളില്‍ സെപ്റ്റംബര്‍ 13 ന് ആരംഭിച്ച ഇത് മെറ്റാ പ്ലാറ്റ്ഫോമുകളുടെ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ് പ്ലാറ്റ്ഫോമില്‍ ‘അപ്ഡേറ്റുകള്‍’ എന്ന പുതിയ ടാബിലാണ് ചാനലുകള്‍ വരുന്നത്. സുഹൃത്തുക്കള്‍, കുടുംബങ്ങള്‍, കമ്മ്യൂണിറ്റികള്‍ എന്നിവയുമായുള്ള ചാറ്റുകളില്‍ നിന്ന് വ്യത്യസ്തമാണ് ഈ സവിശേഷത. ചാനല്‍ അഡ്മിന്റെ കോണ്‍ടാക്റ്റ് വിശദാംശങ്ങള്‍ പിന്തുടരുന്നവരെ കാണിക്കില്ല; അതുപോലെ, ഒരു ചാനല്‍ പിന്തുടരുന്ന ഒരു വ്യക്തിയുടെ കോണ്‍ടാക്റ്റ് വിശദാംശങ്ങള്‍ അഡ്മിനോ മറ്റ് ഫോളോവേഴ്സിനോ വെളിപ്പെടുത്തുകയുമില്ല.

Top