36 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകള്‍ നീക്കം ചെയ്തു: വാട്ട്‌സ്ആപ്പ്

കുഴപ്പം പിടിച്ചതെന്ന് കണ്ടെത്തിയ 36 ലക്ഷം ഇന്ത്യന്‍ വാട്ട്‌സ്ആപ്പ് അക്കൗണ്ടുകള്‍ക്ക് ഡിസംബര്‍ മാസത്തില്‍ നിരോധനം ഏര്‍പ്പെടുത്തിയതായി വാട്ട്‌സ്ആപ്പ്. മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്ട്‌സ്ആപ്പ് തങ്ങളുടെ പ്രതിമാസ റിപ്പോര്‍ട്ട് പുറത്തിറക്കിയതിലാണ് ഈ വിവരങ്ങളുള്ളത്. ഇന്ത്യയിലെ 2021ലെ പുതിയ ഐടി നിയമങ്ങള്‍ കണക്കിലെടുത്താണ് അക്കൗണ്ടുകള്‍ നീക്കം ചെയ്തതെന്ന് വാട്ട്‌സ്ആപ്പ് വ്യക്തമാക്കി.

ഡിസംബര്‍ 1 നും ഡിസംബര്‍ 31 നും ഇടയില്‍, 3,677,000 വാട്ട്‌സ്ആപ്പ് അക്കൗണ്ടുകള്‍ക്കാണ് പൂട്ടുവീണത്. 1,389,000 ഉപയോക്താക്കളില്‍ നിന്ന് വിശദീകരണം പോലും ലഭിക്കുന്നതിന് മുന്‍പാണ് അക്കൗണ്ടുകള്‍ നീക്കം ചെയ്തത്. ഇന്ത്യയില്‍ ആകെ 400 മില്യണിലധികം ഉപയോക്താക്കളാണ് ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്ലിക്കേഷനായ വാട്ട്‌സ്ആപ്പിനുള്ളത്..

Top