വാട്‌സ്ആപ്പ് മെസഞ്ചര്‍ ഇനി ജിയോഫോണിലും ജിയോഫോണ്‍ 2ലും ലഭ്യം

ജിയോഫോണുകളില്‍ ഇനി വാട്‌സ്ആപ്പും ലഭ്യം. സെപ്റ്റംബര്‍ 10 മുതലാണ് വാട്‌സ്ആപ്പ് ജിയോഫോണുകളില്‍ ലഭ്യമായി തുടങ്ങിയത്. 2,999 രൂപയാണ് ഫോണിന്റെ വില. 2.4 ഇഞ്ചാണ് ഡിസ്‌പ്ലേ. വലിയ സ്‌ക്രീനും കീബോര്‍ഡ് സ്‌പേസും ഫോണിനുണ്ട്. 512 എംപി റാം, 4 ജിബി ഇന്റേണല്‍ സ്റ്റോറേജാണ് ഫോണിനുള്ളത്. ഫേസ്ബുക്ക്, യൂട്യൂബ്, ഗൂഗിള്‍ മാപ്പ് എന്നിവയും ഫോണിലുണ്ട്.

മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്‌റ്റോറേജ് 128 ജിബി വരെ വര്‍ധിപ്പിക്കാം. 2,000 എംഎഎച്ചാണ് ബാറ്ററി. രണ്ട് നാനോ സിമ്മുകളും ഫോണില്‍ ഉപയോഗിക്കാം. 2 എംപി റിയര്‍ ഫ്രണ്ട് ക്യാമറയാണ്.

Top