വാട്‌സ്ആപ് പേമെന്റ് ഫീച്ചര്‍ ഉടന്‍ ലഭ്യമാകില്ല ; അറിയിപ്പുമായി എന്‍പിസിഐ

whatsapp

വാട്‌സ്ആപ് പേമെന്റ് ഫീച്ചര്‍ ഉടന്‍ ലഭ്യമാകില്ലെന്ന് അധികൃതര്‍. ആവശ്യമായ നിബന്ധനകള്‍ പാലിച്ചതിനുശേഷം മാത്രം ഇതിന്റെ പ്രവര്‍ത്തനം ആരംഭിച്ചാല്‍ മതിയെന്ന് നാഷണല്‍ പേമെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ (എന്‍പിസിഐ) നിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് ഇത്തരത്തിലൊരു തീരുമാനം.

ഉപയോക്താക്കളുടെ എണ്ണം കുറച്ച് പുതിയ ആപ്പ് തയ്യാറാക്കി യൂസര്‍ബേസ് പത്തു ലക്ഷമായും കൈമാറ്റ തുകയുടെ പരിധി കുറയ്ക്കാനുമാണ് എന്‍പിസിഐയുടെ നിര്‍ദേശം. വാട്‌സ്ആപ് പേമെന്റ് ഫീച്ചര്‍ അവതരിപ്പിക്കുന്നതിനെ പേടിഎം വിമര്‍ശിച്ചിരുന്നു. യുണിഫൈഡ് പേമെന്റ് ഇന്റര്‍ഫേസില്‍ (യുപിഐ) അധിഷ്ഠിതമായ ആപ്പുകളില്‍ എന്‍പിസിഐക്ക് നിയന്ത്രണം വേണമെന്നായിരുന്നു പേടിഎമ്മിന്റെ ആവശ്യം

Top