ഫിംഗര്‍പ്രിന്റ് ഫീച്ചറുമായി ജനപ്രീയ മെസേജിങ് ആപ്ലിക്കേഷനായ വാട്‌സ് ആപ്പ്

ഫിംഗര്‍പ്രിന്റ് ഒതന്റിക്കേഷന്‍ ഫീച്ചറുമായി ജനപ്രീയ മെസേജിങ് ആപ്ലിക്കേഷനായ വാട്‌സ് ആപ്പ്. ആദ്യം പരീക്ഷണാടിസ്ഥാനത്തില്‍ ഐഒഎസ് ഉപഭോക്താക്കള്‍ക്കള്‍ക്കാണ് ഈ ഫീച്ചര്‍ ആദ്യം ലഭ്യമായത്. ഇപ്പോള്‍ വാട്‌സ് ആപ്പ് പതിപ്പ് 2.19.221 റണ്‍ ചെയ്യുന്ന ആന്‍ഡ്രോയ്ഡ് ബീറ്റ ഉപഭോക്താക്കള്‍ക്കാണ് ഈ ഫീച്ചര്‍ ലഭിക്കുക. ഉടന്‍ തന്നെ എല്ലാ ഉപഭോക്താക്കള്‍ക്കും ഫീച്ചര്‍ ലഭ്യമാകും.

ഈ ഫീച്ചര്‍ എനേബിള്‍ ചെയ്തു കഴിഞ്ഞാല്‍ പിന്നീട് ഓരോ തവണയും വാട്‌സ് ആപ്പ് സന്ദര്‍ശിക്കുമ്പോള്‍ ഫിംഗര്‍പ്രിന്റ് നല്‍കിയാലേ ആപ്പിലേക്കു പ്രവേശിക്കാനാകൂ. എന്നാല്‍ ,വാട്‌സ് ആപ്പ് ലോക്കായി ഇരിക്കുമ്പോള്‍ എത്തുന്ന നോട്ടിഫിക്കേഷനിലൂടെ സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കാനും കോളുകള്‍ സ്വീകരിക്കാനും സാധിക്കും.

മൂന്ന് ഓപ്ഷനുകളോടെയാണ് ഫിംഗര്‍പ്രിന്റ് ഫീച്ചറെത്തുക. ഫിംഗര്‍പ്രിന്റ് എനേബിള്‍ ചെയ്ത ആപ് ഉപയോഗത്തില്‍ അല്ലാത്തപ്പോള്‍ ഓട്ടോമാറ്റിക്കായി ലോക്കാകും. അതിനുള്ള സമയപരിധി മൂന്നുതരത്തില്‍ സെറ്റ് ചെയ്യാം. 1. ഉടന്‍തന്നെ (immediately), 2. 1 മിനിറ്റ് കഴിഞ്ഞ് (After 1 minute), 3. മുപ്പത് മിനിറ്റ് കഴിഞ്ഞ് (After 30 minutes).

ഈ ഫീച്ചര്‍ ഔദ്യോഗികമായി ലഭ്യമാക്കുമ്പോള്‍, വാട്‌സ് ആപ്പിനുള്ളില്‍ Settings > Account > Privacy എന്നതില്‍ എനേബിള്‍ ചെയ്യാം. ഇത് എനേബിള്‍ ചെയ്തു കഴിഞ്ഞാല്‍ ചാറ്റുകള്‍ മറ്റാര്‍ക്കും തുറക്കാനാകില്ല.

വാട്‌സ് ആപ്പ് ഐക്കണില്‍ സ്പര്‍ശിച്ചാല്‍ ഉടന്‍ ഫിംഗര്‍പ്രിന്റ് ഐഡി ചോദിക്കും. ഏതെങ്കിലും ഒരു പ്രത്യേക ചാറ്റ് മറ്റുള്ളവര്‍ കാണാതിരിക്കാനല്ല, മറിച്ച് മുഴുവന്‍ വാട്‌സ് ആപ്പ് മെസേജുകളും പ്രൊട്ടക്ട് ചെയ്യാനാണിത് ഉപയോഗിക്കുക.

Top