എളുപ്പത്തില്‍ പണമടയ്ക്കാന്‍ ‘പേ’ ഫീച്ചറുമായി വാട്ട്‌സാപ്പ്‌

whatsapp

ദ്യമായാണ് വാട്ട്‌സാപ്പ് ചാറ്റ് പേ സവിശേഷതയുമായി രംഗത്തു വരുന്നത്. ലോകത്തില്‍ എവിടേയും ഈ ഫീച്ചര്‍ ലഭ്യമാകും.

ബീറ്റ പ്രോഗ്രാമിലേക്ക് വ്യാപിപ്പിക്കുകയും ഡിസംബറോടെ രാജ്യമെമ്പാടും പൂര്‍ണ്ണമായി പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുമെന്ന് വിദഗ്ദര്‍ പറഞ്ഞു.

ഇതിനായി ഇന്ത്യയിലെ മറ്റു പ്രമുഖ ബാങ്കുകളായ എസ്ബിറ്റി, ഐസിഐസിഐ, എച്ച്ഡിഎഫ്‌സി എന്നീ ബാങ്കുകളുമായി വാട്ട്‌സാപ്പ് സഹകരിച്ചിട്ടുണ്ട്.

ആപ്‌സിലെ ഈ പേ ഫീച്ചര്‍ ഉപയോഗിക്കാന്‍ വളരെ എളുപ്പമാണ്.

വാട്ട്‌സാപ്പ് അക്കൗണ്ട് UPI അക്കൗണ്ടിലേക്ക് ആക്‌സസ് ചെയ്യുമ്പോള്‍ ചാറ്റ് ഇന്റര്‍ഫേസിലൂടെ ഉപയോക്താക്കള്‍ക്കു നേരിട്ട് പണം അടയ്ക്കാവുന്നതാണ്.

നിലവില്‍ ഇന്ത്യയില്‍ പേറ്റിഎം, ഫോണ്‍പീ എന്നിവയാണ് ഡിജിറ്റല്‍ പേയ്‌മെന്റ് രീതിയില്‍ പ്രവര്‍ത്തിക്കുന്നത്.

ഇതു വഴി ബില്ലിങ്ങ് നടത്താനും, പണം കൈമാറ്റം ചെയ്യാനും അങ്ങനെ നിരവധി ഇടപാടുള്‍ നടത്താം.അതേസമയം പേയ്‌മെന്റ് ഫീച്ചര്‍ വാട്ടാസാപ്പ് ബിസിനസ് ആപ്പുമായി സംയോജിക്കാനും കഴിയും.

Top