‘പിണറായിക്ക് സാരിയും ബ്ലൗസും ഇട്ടാൽ എന്താണ് കുഴപ്പം?’; ലിംഗസമത്വ യൂണിഫോം ചെറുക്കുമെന്ന് എം.കെ മുനീര്‍

കോഴിക്കോട്: ലിംഗസമത്വം എന്ന പേരിൽ സര്‍ക്കാര്‍ സ്കൂളുകളിൽ മതനിരാസം പ്രോത്സാഹിപ്പിക്കുന്നുവെന്ന് എം.കെ മുനീർ എം.എല്‍.എ. പിണറായി വിജയന് സാരിയും ബ്ലൗസും ഇട്ടാൽ എന്താണ് കുഴപ്പം? സാമൂഹിക നീതിയാണ് വേണ്ടത്. ലിംഗ സമത്വ യൂണിഫോം ചെറുത്തു തോൽപ്പിക്കുമെന്നും എം.കെ മുനീർ പറഞ്ഞു.കോഴിക്കോട് എം.എസ്.എഫിന്‍റെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു എം.കെ മുനീര്‍. ആണ്‍കോയ്മയുള്ള ലിംഗസമത്വ യൂണിഫോം നടപ്പാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് എം.കെ മുനീര്‍ പറഞ്ഞു.

“ബാലുശ്ശേരിയില്‍ പെണ്‍കുട്ടികളോട് പാന്‍റും ഷര്‍ട്ടുമിടാന്‍ പറഞ്ഞു. ജെന്‍ഡര്‍ ന്യൂട്രാലിറ്റി വന്നാല്‍ പെണ്‍കുട്ടികളെ എടാ എന്നാണ് വിളിക്കുക. എന്തുകൊണ്ട് അവിടെ ആണിന്‍റെ സ്ഥാനത്തിന് കൂടുതല്‍ വില കൊടുക്കുന്നു? ഒരു ആണ്‍കോയ്മ അവിടെയുണ്ട്. പിണറായി വിജയനും ഭാര്യയും യാത്ര ചെയ്യുമ്പോള്‍ എന്തിനാണ് ഭാര്യയെ കൊണ്ട് പാന്‍റ് ഇടീക്കുന്നത്? പിണറായി വിജയന് സാരിയും ബ്ലൌസുമിട്ടാല്‍ എന്താണ് കുഴപ്പം?” എന്നാണ് മുനീർ പറഞ്ഞത്.

Top