തിരുവനന്തപുരം:എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിവാദ പ്രസംഗം സംബന്ധിച്ച കേസില്‍ മെല്ലെപ്പോക്ക് പാടില്ലെന്ന് അന്വേഷണസംഘത്തിന് സര്‍ക്കാര്‍ നിര്‍ദ്ദേശം.
ഹൈക്കോടതി പരാമര്‍ശത്തിന്റെ പേരില്‍ മെല്ലെപ്പോക്ക് പാടില്ലെന്ന് സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ശക്തമായ തെളുവുകള്‍ ശേഖരിക്കുമെന്ന് അന്വേഷണ സംഘവും വ്യക്തമാക്കി.
പ്രസംഗത്തിന്റെ സിഡി ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. തിരുവനന്തപുരം സിഡാക്കിയിലായിരിക്കും ശാസ്ത്രീയ പരിശോധന.


