ഇനിവരാന്‍പോകുന്നത് മനുഷ്യരാശിയുടെ പകുതിയോളം തുടച്ച് നീക്കുന്ന വൈറസ്

ലോകത്ത് ഇനി വരാന്‍ പോകുന്നത് മനുഷ്യരാശിയുടെ പകുതിയോളം തന്നെ ആളുകളെ തുടച്ച് നീക്കാന്‍ ശക്തിയുള്ള വൈറസെന്ന് മുന്നറിയിപ്പ്. വലിയ രീതിയില്‍ ഉത്പാദിപ്പിക്കുന്ന കോഴികളില്‍ നിന്നാവും ഈ വൈറസ് എത്തുകയെന്നാണ് അമേരിക്കന്‍ ശാസ്ത്രജ്ഞനായ ഡോ മൈക്കള്‍ ഗ്രിഗര്‍ നല്‍കുന്ന മുന്നറിയിപ്പ്.

കൊറോണ വൈറസിനേക്കാള്‍ മാരകമായ മഹാമാരിയാവും കോഴിഫാമുകളിലൂടെ മനുഷ്യരിലേക്ക് പടരുകയെന്നാണ് ഹൌ ടു സര്‍വൈവ് എ പാന്‍ഡമിക് എന്ന പുസ്തകത്തില്‍ ഡോ മൈക്കള്‍ ഗ്രിഗര്‍ വിശദമാക്കുന്നത്. ആഹാരത്തില്‍ ഇറച്ചി ഉള്‍പ്പെടുത്തുന്നത് ഇത്തരം മഹാമാരികളെ മനുഷ്യനെ വളരെ എളുപ്പത്തില്‍ കീഴടക്കാന്‍ കഴിയുമെന്നാണ് വെജിറ്റേറിയന്‍ ഭക്ഷണ ശൈലിയെ പ്രോത്സാഹിപ്പിക്കുന്ന ഈ ശാസ്ത്രജ്ഞന്‍ പറയുന്നത്. മനുഷ്യനില്‍ നിന്ന് മുനഷ്യനിലേക്കാണ് വൈറസ് പടരുന്നത്.

1997ല്‍ വലിയ രീതിയില്‍ കോഴികളെ വൈറസ് ബാധ മൂലം കൊന്നൊടുക്കിയിരുന്നു. എന്നാല്‍ കോഴികളെ കൊന്നൊടുക്കിയത് കൊണ്ട് മാത്രം രോഗകാരിയായ വൈറസിനെ തുടച്ച് നീക്കാന്‍ സാധിച്ചിട്ടില്ല. സസ്യങ്ങളെ ആശ്രയിച്ചുള്ള ഭക്ഷണ രീതിയാണ് നമ്മള്‍ കൂടുതലായി പിന്തുടരേണ്ടതെന്നും ഇദ്ദേഹം പറയുന്നു. ഇടുങ്ങിയ സ്ഥലത്ത് വളരെയധികം കോഴികളെ ഉത്പാദിപ്പിക്കുമ്പോള്‍ ചലിക്കാന്‍ പോലും കോഴികള്‍ക്ക് ഇടം ലഭിക്കാറില്ല. ഇത് ഇവയുടെ വിസര്‍ജ്യങ്ങളില്‍ അമോണിയയുടെയും അംശം വളരെ കൂടിയ അളവില്‍ കാണാന്‍ കാരണമാകും.

ഇത്തരം ഫാമുകളുടെ പരിസരം പോലും വൈറസ് പകരാന്‍ കാരണമാകുമെന്നാണ് മുന്നറിയിപ്പ്. ജീവികളെ എത്രയധികം ഇടുങ്ങിയ സാഹചര്യങ്ങളില്‍ വളര്‍ത്തുന്നോ അത്രയധികം അവയില്‍ നിന്ന് വൈറസ് ബാധ പടരാനുള്ള സാധ്യതയുണ്ടെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. ലോകത്തെ ആകെ ജനസംഖ്യയുടെ പകുതിയോളം പേരെ ഭൂമുഖത്തുനിന്ന് തുടച്ചു നീക്കുന്ന വലിയൊരു മഹാമാരിക്ക് മുന്നോടിയായുള്ള സൂചന മാത്രമാണ് കൊറോണ വൈറസെന്നും ഇദ്ദേഹം പറയുന്നു.20ാം നൂറ്റാണ്ടില്‍ പക്ഷിപ്പനി പലപ്പോഴായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് മാരകമായ ഒരു വൈറസിന്റെ പരിവര്‍ത്തനത്തിന്റെ സൂചനകളാണ് നല്‍കുന്നതെന്നും ഇദ്ദേഹം പറയുന്നു.

Top