ഇറാന്‍ കമ്മാന്‍ഡറെ കൊന്ന് ‘ആഘോഷിച്ച്’ അമേരിക്ക; വാര്‍ത്ത കേട്ട് ഞെട്ടിയത് ‘ഇന്ത്യ’?

മേരിക്കയും, ഇറാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ പുതിയ സീമകള്‍ ലംഘിച്ച് മുന്നേറുകയാണ്. ഇറാഖില്‍ നടന്ന യുഎസ് ഡ്രോണ്‍ അക്രമണത്തില്‍ ഇറാന്‍ കമ്മാന്‍ഡര്‍ കാസെം സൊലേമാനി കൊല്ലപ്പെട്ടത് സംഘര്‍ഷങ്ങളുടെ മൂര്‍ച്ച കൂട്ടുമെന്നാണ് ആശങ്ക. ഇറാന്‍ സൈന്യത്തില്‍ പടിപടിയായി ഉയര്‍ന്ന സൊലേമാനി 2002ലാണ് ഇറാനിയന്‍ റെവലൂഷനറി ഗാര്‍ഡ്‌സ് ഫോഴ്‌സിന്റെ പ്രധാന ഗ്രൂപ്പായ അല്‍ഖുദ്‌സ് ഫോഴ്‌സ് മേധാവിയാകുന്നത്.

ഇറാന്‍ പരമോന്നത നേതാവ് അലി ഖമേനിയുമായി വളരെ അടുപ്പം പുലര്‍ത്തുന്ന കാസെം സൊലേമാനിയുടെ നേതൃത്വത്തില്‍ അല്‍ഖുദ്‌സ് സേന സിറിയല്‍ മുതല്‍ ലെബനണ്‍ വരെയും, ജര്‍മ്മനി മുതല്‍ നമ്മുടെ ഇന്ത്യയില്‍ വരെയും കൊലപാതകങ്ങളും, വധശ്രമങ്ങള്‍ക്കും നേതൃത്വം നല്‍കിയെന്നാണ് കരുതുന്നത്. 2012 ഫെബ്രുവരിയില്‍ ഇന്ത്യയുടെ തലസ്ഥാനത്ത് ഇസ്രയേലി നയതന്ത്രജ്ഞന്റെ വാഹനത്തിന് നേര്‍ക്കുണ്ടായ ബോംബാംക്രമണം ഇറാന്‍ സൈന്യം നടപ്പാക്കിയതാണെന്ന് ഡല്‍ഹി പോലീസ് കണ്ടെത്തിയിരുന്നു.

ഇതേ സമയത്ത് ബാങ്കോക്ക്, തായ്‌ലാന്‍ഡ്, തിലിസി, ജോര്‍ജ്ജിയ എന്നിവിടങ്ങളിലും ഇറാന്‍ സൈനിക വിഭാഗം അക്രമണങ്ങള്‍ സംഘടിപ്പിച്ചു. ഇറാന്‍ നിയന്ത്രണത്തിലുള്ള ഇറാഖ് തീവ്രവാദി വിഭാഗമായ അല്‍ ഹഷ്ദ് അല്‍ ഷാബിയാണ് യുഎസ് അക്രമണത്തില്‍ സൊലേമാനി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചത്. ഇറാഖിലെ അമേരിക്കന്‍ നയതന്ത്രജ്ഞര്‍ക്കും, സേനാംഗങ്ങള്‍ക്കും നേരെ സൊലേമാനി അക്രമണ പദ്ധതികള്‍ ഒരുക്കിയതോടെയാണ് നടപടിയെ്‌ന് യുഎസ് വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കി.

യുഎസ്, ഇറാന്‍ സംഘര്‍ഷം ഇന്ത്യയെ ബാധിക്കുന്നത് എണ്ണ ഇറക്കുമതിയിലാണ്. യുഎസിനൊപ്പം ഇറാനുമായും ഇന്ത്യക്ക് അടുത്ത ബന്ധമാണുള്ളത്. പശ്ചിമേഷ്യയിലെ 8 മില്ല്യണ്‍ ഇന്ത്യന്‍ പ്രവാസി വിഭാഗത്തിനും സംഘര്‍ഷങ്ങള്‍ തലവേദനയാകും, കൂടാതെ ഇന്ത്യയുടെ വിദേശനയത്തെയും, സാമ്പത്തിക അവസ്ഥയെയും, പ്രത്യേകിച്ച് എണ്ണ വിലയെയും ഇത് ബാധിക്കും. ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷം വന്നാല്‍ പ്രവാസികള്‍ മടങ്ങുന്ന അവസ്ഥ സൃഷ്ടിക്കും, ഇതോടെ ഇന്ത്യയിലേക്ക് ഒഴുകുന്ന 40 ബില്ല്യണ്‍ വരുമാനത്തില്‍ നഷ്ടവും സംഭവിക്കും.

Top