ധാക്ക: ബംഗ്ലാദേശില്‍ തീവ്രവാദം തുടച്ചു നീക്കുമെന്നു പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ധാക്കയിലെ കഫേയില്‍ ഐഎസ് (ഇസ്ലാമിക് സ്റ്റേറ്റ്) ഭീകരര്‍ നടത്തിയ ആക്രമണത്തെ അവര്‍ അപലപിച്ചു. ഹീനകൃത്യം എന്നാണ് അഞ്ചു പേരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തെ ഹസീന വിശേഷിപ്പിച്ചത്.
എന്തു തരം മുസ്ലിംകളാണ് ഇവര്‍. ഇത്തരം ക്രൂരകൃത്യങ്ങള്‍ ചെയ്യാന്‍ ഇവര്‍ക്കെങ്ങനെ സാധിക്കുന്നു. ഇവര്‍ക്ക് മതം ഇല്ലെന്നാണ് ഞാന്‍ കരുതുന്നത്-ടെലിവിഷനിലൂടെ നടത്തിയ പ്രസംഗത്തില്‍ ഹസീന പറഞ്ഞു. ഈ തീവ്രവാദികളെ ചെറുക്കാന്‍ ജനങ്ങള്‍ മുന്നോട്ടുവരണം. ബംഗ്ലാദേശില്‍നിന്നു തീവ്രവാദം വേരോടെ പിഴുതെറിയുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.