ഭാഗ്യലക്ഷ്മിക്കും സംഘത്തിനും എന്താ ‘കൊമ്പുണ്ടോ’ ?

ഭാഗ്യലക്ഷ്മിയും സംഘവും ചെയ്തതും വലിയ തെറ്റാണ്. ഒരു പുരുഷനെ പരസ്യമായി മര്‍ദ്ദിക്കുക വഴി ഇവര്‍ പൊതു സമൂഹത്തിന് നല്‍കിയ സന്ദേശം എന്താണ് ? വിജയ് പി നായരും ഭാഗ്യലക്ഷ്മിയും തമ്മില്‍ പിന്നെ എന്താ വ്യത്യാസം. കേട്ടാല്‍ അറയ്ക്കുന്ന തെറി പെണ്‍പട വിളിച്ചതിന് എന്ത് ന്യായീകരണമാണ് ഉള്ളത് ? ഇപ്പോള്‍ വിജയ് പി നായരെ കസ്റ്റഡിയിലെടുത്ത ശൗര്യം നേരത്തെ പൊലീസ് കാട്ടിയിരുന്നെങ്കില്‍ ഈ ആക്രമണം തന്നെ ഒഴിവാക്കാമായിരുന്നു. നടപടി ഭാഗ്യലക്ഷ്മിക്കും സംഘത്തിനും എതിരെയും വേണം. നിയമവാഴ്ചക്ക് അത് അനിവാര്യമാണ്. പൊലീസിനും ഇക്കാര്യത്തില്‍ ഉത്തരവാദിത്വമുണ്ട്.(വീഡിയോ കാണാം)

Top