ദിലീപ് ചിത്രം ‘തങ്കമണിക്ക്’സംഭവിക്കുന്നത് എന്ത്; കളക്ഷന്‍ വിവരങ്ങള്‍ പുറത്ത്

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സ്, പ്രേമലു, ഭ്രമയുഗം എന്നി ഹിറ്റുകള്‍ക്ക് ശേഷം തീയറ്ററുകളിലേക്ക് എത്തിയ ചിത്രമാണ് ദിലീപ് നായകനായ് എത്തിയ തങ്കമണി. ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് രതീഷ് രഘുനന്ദന്‍ ആണ്. വ്യാഴാഴ്ചയായിരുന്നു തങ്കമണിയുടെ റിലീസ്. സാക്‌നില്‍ക്.കോം എന്ന ട്രേഡ് അനലിസ്റ്റ് സൈറ്റിന്റെ റിപ്പോര്‍ട്ട് പ്രകാരം ആദ്യദിനത്തില്‍ ആഭ്യന്തര ബോക്‌സോഫീസില്‍ 0.53 കോടിയാണ് ചിത്രം നേടിയത്. രണ്ടാം ദിനം അത് 0.41 കോടിയായി. മൂന്നാം ദിനം ആദ്യ കണക്കുകള്‍ പ്രകാരം ചിത്രം 39 ലക്ഷമാണ് നേടിയിരിക്കുന്നത്. 1.33 കോടിയാണ് ചിത്രം മൂന്ന് ദിവസത്തില്‍ നേടിയത്. ഞായറാഴ്ച ചിത്രം ഒരു കോടി കടക്കുമോ എന്നതാണ് ബോക്‌സോഫീസ് ഉറ്റുനോക്കുന്നത്.

ഇന്ന് അവധി ദിനം ആയതിനാല്‍ കൂടുതല്‍ പേര്‍ സിനിമ കാണാന്‍ തിയറ്ററില്‍ എത്തുന്നുണ്ട്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് തങ്കമണി സംഭവം. 1986 ഒക്ടോബര്‍ 21ന് തങ്കമണി എന്ന ഗ്രാമത്തില്‍ ഒരു ബസ് സര്‍വ്വീസുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായി. ശേഷം പൊലീസ് ലാത്തിച്ചാര്‍ജും വെടിവയ്പ്പും നടന്നിരുന്നു. ഈ സംഭവത്തെ ആസ്പദമാക്കിയാണ് ഗ്രാമത്തിന്റെ അതേപേരില്‍ തങ്കമണി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിച്ചിരക്കുന്നത്. സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍ ബി ചൗധരി, ഇഫാര്‍ മീഡിയയുടെ ബാനറില്‍ റാഫി മതിര എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നതാണ് ചിത്രം. നീത പിളള, പ്രണിത സുഭാഷ് എന്നിവരാണ് ദിലീപിന്റെ നായികമാരായി എത്തുന്നത്. അജ്മല്‍ അമീര്‍, സുദേവ് നായര്‍, സിദ്ദിഖ്, മനോജ് കെ ജയന്‍, കോട്ടയം രമേഷ്, മേജര്‍ രവി, സന്തോഷ് കീഴാറ്റൂര്‍, അസീസ് നെടുമങ്ങാട്, തൊമ്മന്‍ മാങ്കുവ, ജിബിന്‍ ജി, അരുണ്‍ ശങ്കരന്‍, മാളവിക മേനോന്‍, രമ്യ പണിക്കര്‍, മുക്ത, ശിവകാമി, അംബിക മോഹന്‍, സ്മിനു, തമിഴ് താരങ്ങളായ ജോണ്‍ വിജയ്, സമ്പത്ത് റാം എന്നിവരെ കൂടാതെ മറ്റ് താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ഛായാഗ്രഹണം: മനോജ് പിള്ള, എഡിറ്റര്‍: ശ്യാം ശശിധരന്‍, ഗാനരചന: ബി.ടി അനില്‍ കുമാര്‍, സംഗീതം: വില്യം ഫ്രാന്‍സിസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: സുജിത് ജെ നായര്‍, പ്രൊജക്ട് ഡിസൈനര്‍: സജിത് കൃഷ്ണ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: മോഹന്‍ ‘അമൃത’, സൗണ്ട് ഡിസൈനര്‍: ഗണേഷ് മാരാര്‍, മിക്‌സിംഗ്: ശ്രീജേഷ് നായര്‍, കലാസംവിധാനം: മനു ജഗത്, മേക്കപ്പ്: റോഷന്‍, കോസ്റ്റ്യൂം ഡിസൈനര്‍: അരുണ്‍ മനോഹര്‍, സ്റ്റണ്ട്: രാജശേഖര്‍, സ്റ്റണ്‍ ശിവ, സുപ്രീം സുന്ദര്‍, മാഫിയ ശശി, പ്രോജക്ട് ഹെഡ്: സുമിത്ത് ബി പി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: മനേഷ് ബാലകൃഷ്ണന്‍, കളറിസ്റ്റ്: ലിജു പ്രഭാകര്‍, വിഎഫ്എക്‌സ്: എഗ്ഗ് വൈറ്റ്, സ്റ്റില്‍സ്: ശാലു പേയാട്, ഡിസൈന്‍: അഡ്‌സോഫ്ആഡ്‌സ്, മാര്‍ക്കറ്റിംഗ് & ഡിസ്ട്രിബ്യൂഷന്‍: ഡ്രീം ബിഗ് ഫിലിംസ്.

Top