ലീഗ് രാഷ്ട്രീയത്തിൽ സംഭവിക്കുന്നത് . . .

മുസ്ലീം ലീഗ് മുൻ സംസ്ഥാന അദ്ധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങളുടെ മകനെ മുൻ നിർത്തി തന്ത്രപരമായ പ്രതിരോധത്തിന് സമസ്ത. കുഞ്ഞാലികുട്ടിക്കും സമദാനിക്കും നൽകിയ മറുപടി അതാണ് സൂചിപ്പിക്കുന്നത്. സമസ്ത – ലീഗ് ബന്ധം കൂടുതൽ വഷളാകുന്നതും , പാണക്കാട് കുടുംബത്തിൽ നിന്നു തന്നെ അപ്രതീക്ഷിത പ്രതികരണം പുറത്ത് വരുന്നതും ലീഗ് രാഷ്ട്രീയത്തെയാണ് ആകെ ഇളക്കി മറിച്ചിരിക്കുന്നത്.പാണക്കാട് കുടുംബത്തെ രംഗത്തിറക്കി സമസ്തയെ വിരട്ടാനുള്ള മുസ്ലീംലീഗ് നീക്കമാണിപ്പോള്‍ തുടക്കത്തില്‍ തന്നെ പാളിയിരിക്കുന്നത്. ലീഗ് നീക്കത്തിനെതിരെ പാണക്കാട് കുടുംബാംഗത്തെ തന്നെ രംഗത്തിറക്കിയാണ് സമസ്തയിലെ പ്രബലവിഭാഗം ഇപ്പോള്‍ തിരിച്ചടിച്ചിരിക്കുന്നത്. ‘പാണക്കാട് കുടുംബത്തിന്റെ ചില്ലയും കൊമ്പും വെട്ടാന്‍ ആരെയും അനുവദിക്കില്ലെന്ന’ പി കെ കുഞ്ഞാലിക്കുട്ടിയുടെ പരാമര്‍ശത്തിനാണ് അതേ കുടുംബാംഗമായ മുഈനലി തങ്ങള്‍ തന്നെ പരസ്യമായി മറുപടി പറഞ്ഞിരിക്കുന്നത്.(വീഡിയോ കാണുക)

Top