ബി.സന്ധ്യ തൃശൂർ എസ്പിയായിരുന്നപ്പോൾ സംഭവിച്ചത് . . .

1997-ൽ… അന്ന് തൃശൂർ എസ്.പി ആയിരുന്നു ബി.സന്ധ്യ. വെളമ്പത്ത് അശോകൻ എന്ന അബ്കാരിയുടെ അന്തിക്കാട് – ഒല്ലൂർ മേഖലകളിലെ ഷാപ്പുകളിൽ, എസ്.പിയുടെ നിർദ്ദേശപ്രകാരം അന്ന് പൊലിസ് റെയ്ഡ് നടത്തുകയുണ്ടായി. എന്നാൽ മഹസ്സർ എഴുതുന്നതടക്കമുള്ള കാര്യങ്ങളിൽ നടപടിക്രമങ്ങൾ കൃത്യമായി ചെയ്തിരുന്നില്ല. ഇത് വിചാരണ കോടതിയിൽ പൊലീസിന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരുന്നത്. ജഡ്ജിയുടെ ചോദ്യങ്ങൾക്ക് പലതിനും പ്രോസിക്യൂട്ടർക്കും അന്വേഷണ ഉദ്യോഗസ്ഥർക്കും ഉത്തരമില്ലായിരുന്നു. തുടർന്ന് അന്ന് വിചാരണ നടത്തിയ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജിക്കെതിരെ പ്രോസിക്യൂഷൻ രംഗത്ത് വരികയും സുപ്രീം കോടതി വരെ പോകുന്ന സാഹചര്യവുമുണ്ടായി.

ഹൈക്കോടതിയും സുപ്രീം കോടതിയും ഈ ആവശ്യം തള്ളിയതോടെ അവസാനം ഇതേ ജഡ്ജിയുടെ മുന്നിൽ തന്നെ വന്ന് അവർക്ക് കേസ് നടത്തേണ്ടിയും വന്നു. പൊലീസുകാരെ കൊണ്ടുവരെ കള്ള സാക്ഷി പറയിച്ചിട്ടും തോൽവി ആയിരുന്നു ഫലം. അന്ന് ഈ അബ്കാരി കേസിലെ പ്രോസിക്യൂട്ടർ സുകേഷനായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിൽ  വിചാരണ കോടതി ജഡ്ജിക്കെതിരെ പ്രതിഷേധിച്ച് ആദ്യം രാജിവച്ച അതേ സുരേശൻ തന്നെയാണിത്. ഇക്കാര്യവും നാം മനസ്സിലാക്കേണ്ടതുണ്ട്. (വീഡിയോ കാണുക)

Top