what happened to tom uzhunnalil

ന്യൂഡല്‍ഹി: യെമനില്‍ ഭീകരര്‍ ബന്ദിയാക്കിയ ഫാ. ടോം ഉഴുന്നാലില്‍ ജീവിച്ചിരിപ്പുണ്ടോ എന്ന കാര്യത്തില്‍ വ്യക്തമായ ഉത്തരം നല്‍കാനാകാതെ കേന്ദ്ര സര്‍ക്കാര്‍.

ഫാ. ഉഴുന്നാലില്‍ ജീവിച്ചിരിപ്പുണ്ടോയെന്ന ചോദ്യത്തിന് ഇതുവരെ ദു:ഖകരമായ വാര്‍ത്തകളൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു വിദേശകാര്യ മന്ത്രാലയം വക്താവിന്റെ മറുപടി.

2016 മാര്‍ച്ച് നാലിനു യെമനില്‍ വച്ചാണ് ഫാ. ടോം ഉഴുന്നാലില്‍ ബന്ദിയാക്കപ്പെട്ടത്. തെക്കന്‍ യെമനിലെ ഏദനിലുള്ള വൃദ്ധപുനരധിവാസ കേന്ദ്രത്തിലെ കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ 16 പേരെ കൊലപ്പെടുത്തിയ ശേഷമായിരുന്നു ഫാദറിനെ തട്ടിക്കൊണ്ടുപോയത്. ഫാ.ടോം ഇപ്പോള്‍ എവിടെയാണെന്നു കൃത്യമായ യാതൊരു വിവരവുമില്ല. ഏതു ഭീകരസംഘടനയാണു തട്ടിക്കൊണ്ടു പോയതെന്നും വ്യക്തമല്ല.

ഇതിനിടെ രണ്ടുതവണ ഫാ.ടോമിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. യെമനില്‍ ഇന്ത്യന്‍ എംബസി ഇല്ലാത്തതും സുസ്ഥിരമായ സര്‍ക്കാര്‍ ഇല്ലാത്തതുമാണു നടപടികള്‍ വൈകിപ്പിക്കുന്നത്.

Top