ചൊവ്വയിലെ ഗ്രഹത്തിന് എന്ത് സംഭവിച്ചു; പുതിയ കണ്ടെത്തലുമായി ഗവേഷകര്‍

ലണ്ടന്‍: ചൊവ്വ ഗ്രഹത്തിന്റെ ഉപരിതലം ഇന്ന് തരിശായതും ഉറഞ്ഞതും വിജനവുമാണെങ്കിലും മുമ്പ് ജലസമൃദ്ധമായിരുന്നുവെന്ന് പഠനങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ട്.

എന്നാല്‍ പിന്നീട് ജലത്തിന് എന്ത് സംഭവിച്ചുവെന്നതിനു ഉത്തരം കണ്ടെത്തിയെന്നാണ് ഗവേഷകര്‍ പറയുന്നത്.

ചൊവ്വോപരിതലം ജലം വലിച്ചെടുത്ത് പാറകളില്‍ സൂക്ഷിച്ചിരിക്കാം എന്നതാണ് പുതിയ കണ്ടെത്തല്‍.

ചൊവ്വയുടെ കാന്തികമണ്ഡലങ്ങളുടെ ഘര്‍ഷണഫലമായി ഈ ജലം നഷ്ടപ്പെട്ടിരിക്കാം എന്ന നിഗമനത്തിലായിരുന്നു ഗവേഷകര്‍.

അതിതീവ്രമായ സൗരകാറ്റ് മൂലം ജലം ബഹിരാകാശത്തേക്ക് നീരാവിയായി മാറിയിരിക്കാമെന്നും അതല്ല ബാഹ്യോപരിതലത്തിനു താഴെ മഞ്ഞുകട്ടകളായി സംഭരിക്കപ്പെട്ടിരിക്കാമെന്നും വാദങ്ങളുയര്‍ന്നിരുന്നു.

ധാതുക്കളെക്കുറിച്ചുള്ള പഠനം ഇതു സംബന്ധിച്ച വിവരങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുമെന്ന കണക്കുകൂട്ടലില്‍ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഒരു കൂട്ടം ശാസ്ത്രഗവേഷകരാണ് താരതമ്യപഠനത്തിലൂടെ പുതിയ കണ്ടെത്തല്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഭൂമിയുടെ അന്തര്‍ഭാഗത്തെ ശിലാഫലകങ്ങളുടെ ഘടനയുമായി ചൊവ്വാന്തര്‍ ഭാഗത്തെ ശിലാഫലകങ്ങളെ താരതമ്യപഠനം നടത്തിയാണ് പുതിയ തെളിവുകള്‍ ശേഖരിച്ചത്.

ലാവയില്‍ നിന്ന് രൂപപ്പെടുന്ന ബസാള്‍ട്ട് പാളികള്‍ സ്‌പോഞ്ച് പോലെ പ്രവര്‍ത്തിച്ച് ജലം വലിച്ചെടുക്കുകയായിരുന്നു എന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.

ശിലാതാപം,ആന്തരികോപരിതല മര്‍ദ്ദം,ചൊവ്വയുടെ സ്വാഭാവിക സവിശേഷതകള്‍ എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു പഠനം.

Top