നടന്നത് വലിയ ഗൂഢാലോചന: കാലം മാപ്പുനൽകില്ല- എം.സി.കമറുദ്ദീൻ

കാസർഗോഡ്: ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽപ്പെട്ട് ജയിലിലായിരുന്ന എം.സി.കമറുദ്ദീൻ എംഎല്‍എ ജയിൽമോചിതനായി. തന്റെ അറസ്റ്റിനു പിന്നിൽ വലിയ ഗൂഢാലോചനയായിരുന്നുവെന്നും രാഷ്ട്രീയമായി തകർക്കാനുള്ള ശ്രമമാണു നടന്നതെന്നും അദ്ദേഹം പറഞ്ഞു.

148 കേസുകളിൽ ജാമ്യം ലഭിച്ചതിനെത്തുടർന്ന് കണ്ണൂർ സെന്‍ട്രൽ ജയിലിൽനിന്നാണ് കമറുദ്ദീൻ മോചിതനായത്. 2020 നവംബർ ഏഴിനായിരുന്നു പ്രത്യേക അന്വേഷണ സംഘം കമറുദ്ദീനെ അറസ്റ്റ് ചെയ്തത്. ‘എന്നെ രണ്ടു മൂന്നു മാസക്കാലം പൂട്ടിയിട്ടു. എന്നെ പൂട്ടുക എന്നതു മാത്രമായിരുന്നു അറസ്റ്റിനു പിന്നിലെ ലക്ഷ്യം.അല്ലാതെ പണം നേടിയെടുക്കുക എന്നതായിരുന്നില്ല. എന്നാൽ ഇതിലൊന്നും പരിഭവമില്ല. പക്ഷേ ജനം സത്യം മനസ്സിലാക്കും. എന്നെ കുരുക്കിലാക്കിയവർക്ക് കാലം മാപ്പു നൽകില്ല, ചരിത്രം മാപ്പു നൽകില്ല. അവർ കനത്ത വില നൽകേണ്ടി വരും’– എംഎൽഎ പറഞ്ഞു.

മുസ്‍ലിം ലീഗ് അധ്യക്ഷൻ ഹൈദലി ശിഹാബ് തങ്ങളാണ് ഇനിയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടതെന്നും കമറുദ്ദീൻ വ്യക്തമാക്കി. 96 ദിവസത്തെ ജയിൽവാസത്തിനു ശേഷമാണ് കമറുദ്ദീൻ പുറത്തിറങ്ങുന്നത്.

Top