‘ഏറ്റവും വലിയ ബീഫ് കയറ്റുമതിക്കാരുടെ നാട്ടില്‍ നിന്നുള്ള ഒരാള്‍ എന്തൊരു വിരോധാഭാസം’; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

ഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പശുക്കള്‍ക്ക് തീറ്റ കൊടുക്കുന്ന ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചത്. എന്നാല്‍ ഇതിന് പിന്നാലെ വിമര്‍ശനവുമായി നടന്‍ പ്രകാശ് രാജ് എത്തിയിരിക്കുകയാണ്. ‘ലോകത്തിലെ ഏറ്റവും വലിയ ബീഫ് കയറ്റുമതിക്കാരുടെ നാട്ടില്‍ നിന്നുള്ള ഒരാള്‍ എന്തൊരു വിരോധാഭാസം’, എന്നാണ് അദ്ദേഹം എക്സിലെ അകൗണ്ടില്‍ കുറിച്ചത്. മകര സംക്രാന്തിയോടനുബന്ധിച്ച് നരേന്ദ്ര മോദി തന്റെ വസതിയിലെ പശുക്കള്‍ക്ക് തീറ്റ നല്‍കുന്ന ചിത്രങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസാണ് പുറത്തുവിട്ടത്. വസതിയിലെ വിശാലമായ പുല്‍ത്തകിടിയില്‍ പശുക്കള്‍ക്ക് പ്രധാനമന്ത്രി പാത്രത്തില്‍ തീറ്റ നല്‍കുന്നത് ചിത്രങ്ങളിലുണ്ട്. മോദിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേരാണ് രംഗത്തെത്തിയത്.

മകര സംക്രാന്തിയോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ വസതിയിലെ പശുക്കള്‍ക്ക് തീറ്റ നല്‍കുന്നു എന്ന തലക്കെട്ടില്‍ എ.എന്‍.ഐ എക്‌സില്‍ പങ്കിട്ട വീഡിയോക്കാണ് പ്രകാശ് രാജിന്റെ കമന്റ്. വസതിയിലെ വിശാലമായ പുല്‍ത്തകിടിയില്‍ ഏതാനും പശുക്കള്‍ക്ക് പ്രധാനമന്ത്രി പാത്രത്തില്‍ തീറ്റ നല്‍കുന്നതാണ് വീഡിയോ ക്ലിപ്പിലുള്ളത്. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ പ്രകാശ് രാജ് കഴിഞ്ഞ ദിവസം കോഴിക്കോട് എത്തിയിരുന്നു.മോദി വിമര്‍ശകനായ കാരണം കൊണ്ട് തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ മൂന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ തന്റെ പിന്നാലെയുണ്ടെന്ന് ഒരു സെഷനില്‍ പങ്കെടുത്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

Top