ഒന്നാം ഏകദിനം; ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ വെസ്റ്റിന്‍ഡീസിന് ആറ് വിക്കറ്റ് തോല്‍വി

ബാര്‍ബഡോസ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിന മത്സരത്തില്‍ വെസ്റ്റിന്‍ഡീസിന് തോല്‍വി. വിന്‍ഡീസ് ഉയര്‍ത്തിയ 361 റണ്‍സ് വിജയ ലക്ഷ്യം എട്ട് പന്ത് ശേഷിക്കെ ഇംഗ്ലണ്ട് മറികടന്നു. ജേസണ്‍ റോയ്(123), ജോ റൂട്ട്(102) എന്നിവരുടെ സെഞ്ച്വറിയാണ് ഇംഗ്ലണ്ടിന് തുണയായത്. ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍(65) അര്‍ദ്ധ സെഞ്ച്വറി നേടി. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 10ന് മുന്നേറി.

ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത ചെയ്ത വിന്‍ഡീസ് 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 360 റണ്‍സെടുക്കുകയായിരുന്നു. 129 പന്തില്‍ 12 സിക്‌സറുകള്‍ സഹിതം ഗെയ്ല്‍ 135 റണ്‍സെടുത്തു. ഷായ് ഹോപ്(65 പന്തില്‍ 64), ഡാരന്‍ ബ്രാവോ(30 പന്തില്‍ 40), ആഷ്‌ലി നഴ്‌സ്(എട്ട് പന്തില്‍ 25) എന്നിവരുടെ ബാറ്റിംഗും വിന്‍ഡീസിനെ വിജയത്തിലെത്തിക്കുന്നതില്‍ നിര്‍ണായകമായി. ഇംഗ്ലണ്ടിനായി സ്റ്റോക്‌സും റഷിദും മൂന്ന് വീതവും വോക്‌സ് രണ്ട് വിക്കറ്റും വീഴ്ത്തി.

Top