ലോകകപ്പ്; വെസ്റ്റിന്‍ഡീസ് 15 അംഗ ടീമിനെ പ്രഖ്യാപിച്ചു

ലോകകപ്പിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് വെസ്റ്റിന്‍ഡീസ്. ടീമിനെ നയിക്കുന്നത് ജേസണ്‍ ഹോള്‍ഡറാണ്. വെടിക്കെട്ട് താരങ്ങളായ ക്രിസ് ഗെയിലും ആന്ദ്രേ റസലും ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന കീറോണ്‍ പൊള്ളാര്‍ഡിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

വെസ്റ്റിന്‍ഡീസ് ടീം; ജേസണ്‍ ഹോള്‍ഡര്‍(ക്യാപ്റ്റന്‍), ആന്ദ്രേ റസല്‍, ആഷ്ലി നഴ്‌സ്, കാര്‍ലോസ് ബ്രാത്‌വൈറ്റ്, ക്രിസ് ഗെയില്‍, ഡാരെന്‍ ബ്രാവോ, എവിന്‍ ലൂയിസ്, ഫാബിയന്‍ അല്ലെന്‍, കെമര്‍ റോച്ച്, നിക്കോളസ് പൂരന്‍, ഒഷെയ്ന്‍ തോമസ്, ഷായി ഹോപ്, ഷാനോന്‍ ഗബ്രിയേല്‍, ഷെല്‍ഡണ്‍ കോട്രെല്‍, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍.

Top