രണ്ടാം ടെസ്റ്റ്; ടോസ് നേടിയ ഇംഗ്ലണ്ടിനെ ബാറ്റിങ്ങിന് അയച്ചു

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ വെസ്റ്റിന്‍ഡീസ് ബൗളിങ് തിരഞ്ഞെടുത്തു. സതാംപ്റ്റണില്‍ നടന്ന ആദ്യ ടെസ്റ്റില്‍ വിജയിച്ച വെസ്റ്റിന്‍ഡീസ് 1-0ത്തിന് മുന്നിലാണ്.

ആദ്യ ടെസ്റ്റിലുള്ള ടീമില്‍ നിന്ന് മൂന്നു മാറ്റങ്ങളുമായാണ് ഇംഗ്ലണ്ട് കളിക്കുന്നത്. മാര്‍ക്ക് വുഡ്, ജെയിംസ് ആന്‍ഡേഴ്‌സണ്‍, ജോ ഡെന്‍ലി എന്നിവര്‍ പുറത്തിരിക്കും. പകരം സ്റ്റുവര്‍ട്ട് ബ്രോഡ്, സാം കറന്‍, ഓലി റോബിന്‍സണ്‍ എന്നിവര്‍ കളത്തിലിറങ്ങും. അതേസമയം ടോസിന് മണിക്കൂറുകള്‍ക്കു മുമ്പ് ജോഫ്ര ആര്‍ച്ചര്‍ പുറത്തായത് ഇംഗ്ലണ്ടിന് തിരിച്ചടിയായി.

Top