വ്‌ലാഡിമിര്‍ പുടിന്‍ അര്‍ബുദരോഗത്തിന് ചികിത്സയിലാണെന്ന വാദവുമായി പാശ്ചാത്യ മാധ്യമങ്ങള്‍

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ അര്‍ബുദരോഗത്തിന് ചികിത്സയിലാണെന്ന് പെന്റഗണ്‍ ഇന്റലിജന്‍സിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പുതിയ ചിത്രങ്ങളിലും വീഡിയോകളിലും പുടിന്റെ മുഖം വീര്‍ത്തിരിക്കുന്നെന്നും കഴുത്ത്, നടത്തം, മറ്റു നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമ്പോള്‍ പാലിക്കുന്ന അകലം തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ടുകള്‍.

അദ്ദേഹത്തിന്റെ ശരീര ചലനങ്ങളില്‍ വന്ന മാറ്റം കീമോതെറാപ്പിയുടേയും മരുന്നുകള്‍ കഴിക്കുന്നതിന്റേയും സൂചനകളാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. കഴിഞ്ഞ ദിവസം അമേരിക്കന്‍ റിപ്പബ്ലികന്‍ സെനറ്റര്‍ മാക്രോ റൂബിയോ പുടിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് ട്വീറ്റ് ചെയ്തിരുന്നു. ഉയര്‍ന്ന് നില്‍ക്കുന്ന പുരികങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ട്വീറ്റ്. അതേസമയം ഇതേക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും അദ്ദേഹം പങ്കുവച്ചില്ല.

റഷ്യയുടെ യുക്രെയിന്‍ അധിനിവേശത്തിന് പിന്നില്‍ പുടിന്റെ മാനസികാവസ്ഥ മാത്രമല്ല അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയും ഘടകമാണെന്ന് ദി സണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്തിടെ പുറത്തുവരുന്ന ചിത്രങ്ങളില്‍ അദ്ദേഹത്തിന്റെ പരുക്കമായ മുഖം വളരെയേറെ വിളറിയിരിക്കുന്നതായിട്ടാണ് കാണപ്പെടുന്നത്. പുതിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് നേരത്തെയും ഇത്തരത്തിലുള്ള ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു.

Top