വെസ്റ്റ് പാക്ക് ബാങ്കിംഗ് കോര്‍പ്പറേഷനുമായി ഐസിഐസിഐ ബാങ്ക് കൈകോര്‍ക്കുന്നു

WEST-PAK

സിഡ്‌നി: ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സമ്പൂര്‍ണ്ണ ഓണ്‍ലൈന്‍ പേമേന്റ് സൊല്യൂഷന്‍ ലഭ്യമാക്കുന്നതിന് ഐ സി ഐസി ഐ ബാങ്ക്, ഓസ്‌ട്രേലിയയിലെ മുന്‍നിര ബാങ്കുകളിലൊന്നായ വെസ്റ്റാപാക്ക് ബാങ്കിങ്ങ് കോര്‍പ്പറേഷനുമായി പങ്കാളിത്തം പ്രഖ്യാപിച്ചു. ഐ സി ഐ സി ഐ ബാങ്കിന്റെ മണി 2 വേള്‍ഡ് പ്ലാറ്റ്‌ഫോം വഴി പുറത്തേക്ക് പണമയക്കുന്നതിനാണ് സൗകര്യമൊരുക്കുക.

ഇന്ത്യയിലെ ഏതു ബാങ്കിന്റെ ഇടപാടുകര്‍ക്കും ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റികളില്‍ നിശ്ചിത വിനിമയ നിരക്കില്‍ നാട്ടില്‍ നിന്ന് ഓണ്‍ലൈനായി ഫീസ് അടയ്ക്കുവാന്‍ സാധിക്കും.ഓസ്‌ട്രേലിയയിലെ ലാ ട്രോബ് യൂണിവേഴ്‌സിറ്റിയില്‍ ഫീസ് അടയ്ക്കുന്നതിനാണ് ഇപ്പോള്‍ വെസ്റ്റ് പാക്ക് ബാങ്കുമായി കരാറുണ്ടായിരിക്കുന്നത്. ഓസ്‌ട്രേലിയയിലെ മറ്റ് യൂണിവേഴ്‌സിറ്റികള്‍, കോളജുകള്‍ എന്നിവിടങ്ങളിലും ഫീസ് അടയ്ക്കുന്നതിന് സൗകര്യമൊരുക്കുവാന്‍ ബാങ്ക് ഉദ്ദേശിക്കുന്നുണ്ട്.Related posts

Back to top