വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരം;ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുന്നത് നീട്ടിവച്ചു

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുന്നത് നീട്ടിവച്ചു. പരുക്കേറ്റ ഇശാന്ത് ശര്‍മ്മയും, ആര്‍ അശ്വിനും ശനിയാഴ്ച ശാരീരികക്ഷമതാ പരിശോധനയ്ക്ക് വിധേയരാവുന്നതിലാണ് പ്രഖ്യാപനം നീട്ടിവെച്ചത് . വ്യാഴാഴ്ച ടീമിനെ പ്രഖ്യാപിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.

സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം എസ് കെ പ്രസാദും, ദേവാംഗ് ഗാന്ധിയും പ്രാഥമിക പട്ടിക തയ്യാറാക്കിയിട്ടുണ്ട്. എന്നാല്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നടക്കുന്ന ഇശാന്തിന്റെയും അശ്വിന്റെയും ശാരീരികക്ഷമതാ പരിശോധനയ്ക്ക് ശേഷം ടീമിനെ പ്രഖ്യാപിച്ചാല്‍ മതിയെന്ന് തീരുമാനിക്കുകയായിരുന്നു. ഒക്ടോബര്‍ നാലിന് തുടങ്ങുന്ന പരമ്പരയില്‍ വിന്‍ഡീസിനെതിരെ ഇന്ത്യ രണ്ട് ടെസ്റ്റിലാണ് കളിക്കുന്നത്.

Top