ജീവന്‍മരണ പോരാട്ടത്തിന് ഇന്ത്യ; ടോസ് നേടി ബാറ്റിംഗ് തെരെഞ്ഞെടുത്ത് വിൻഡീസ്

ഗയാന: വെസ്റ്റ് ഇന്‍ഡീസിന് എതിരായ ട്വന്റി 20 പരമ്പര കൈവിടാതിരിക്കാന്‍ ടീം ഇന്ത്യ. മൂന്നാം ടി20യില്‍ ടോസ് നേടിയ വിന്‍ഡീസ് നായകന്‍ റോവ്‌മാന്‍ പവല്‍ ബാറ്റിംഗ് തെരഞ്ഞെടുത്തു. പരിക്കേറ്റ ജേസന്‍ ഹോള്‍ഡറിന് പകരം റോസ്‌ടന്‍ ചേസ് വിന്‍ഡീസ് പ്ലേയിംഗ് ഇലവനിലെത്തി.

ഇന്ത്യന്‍ നിരയില്‍ യശസ്വി ജയ്‌സ്വാള്‍ ട്വന്റി 20 അരങ്ങേറ്റം കുറിക്കുകയാണ്. രവി ബിഷ്‌ണോയിക്ക് പകരം കുല്‍ദീപ് യാദവ് ഇലവനിലേക്ക് മടങ്ങിയെത്തി. അഞ്ച് മത്സര ട്വന്റി 20 പരമ്പരയിലെ ആദ്യ രണ്ട് കളികളും തോറ്റ ഇന്ത്യക്ക് ഇന്ന് കൂടി പരാജയപ്പെട്ടാല്‍ ടി20 പരമ്പര നഷ്ടമാകും.

പ്ലേയിംഗ് ഇലവനുകള്‍

ഇന്ത്യ: യശസ്വി ജയ്‌സ്വാള്‍, ശുഭ്‌മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ(ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, അര്‍ഷ്‌ദീപ് സിംഗ്, മുകേഷ് കുമാര്‍.

വിന്‍ഡീസ്: വെസ്റ്റ് ഇന്‍ഡീസ്: കെയ്‌ല്‍ മെയേഴ്‌സ്, ബ്രാണ്ടന്‍ കിംഗ്, ജോണ്‍സണ്‍ ചാള്‍സ്, നിക്കോളാസ് പുരാന്‍(വിക്കറ്റ് കീപ്പര്‍), ഷിമ്രോന്‍ ഹെറ്റ്‌മെയര്‍, റോവ്‌മാന്‍ പവല്‍(ക്യാപ്റ്റന്‍), റോസ്‌ടന്‍ ചേസ്, റൊമാരിയോ ഷെഫേര്‍ഡ്, അക്കീല്‍ ഹൊസൈന്‍, അല്‍സാരി ജോസഫ്, ഒബെഡ് മക്കോയ്.

വെസ്റ്റ് ഇന്‍ഡീസിനെതിരെ 2016ന് ശേഷം ആദ്യമായി തുടര്‍ച്ചയായി രണ്ട് ട്വന്റി 20കള്‍ പരാജയപ്പെട്ട് നാണംകെട്ട് നില്‍ക്കുകയാണ് ടീം ഇന്ത്യ. അതും പ്രതാപത്തിന്റെ നിഴലില്‍ പോലുമില്ലാത്ത വിന്‍ഡീസിനെതിരെ. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ന് തോറ്റാല്‍ ഇന്ത്യ സീരീസ് കൈവിടും. വിന്‍ഡീസിനെതിരായ ആദ്യ ടി20യില്‍ നാല് റണ്ണിന് തോറ്റ ഇന്ത്യ രണ്ടാം മത്സരത്തില്‍ രണ്ട് വിക്കറ്റിനാണ് പരാജയമറിഞ്ഞത്. കഴിഞ്ഞ വര്‍ഷം നടന്ന ടി20 ലോകകപ്പിന് ശേഷം കുട്ടി ക്രിക്കറ്റില്‍ ക്യാപ്റ്റന്‍സി ഏറ്റെടുത്ത ഹാര്‍ദിക്കിന് കീഴില്‍ കളിച്ച 12 മത്സരങ്ങളില്‍ ഇന്ത്യ എട്ടെണ്ണം ജയിച്ചപ്പോള്‍ നാലെണ്ണത്തില്‍ തോറ്റു.

Top