ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം

ട്രിനിഡാഡ്: ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഇന്ത്യൻ സമയം രാത്രി എട്ട് മണിക്ക് ട്രിനിഡാഡ് ആൻഡ് ടുബാഗോയിലെ ബ്രയാൻ ലാറ അക്കാദമി ഗ്രൗണ്ടിലാണ് ആദ്യ ടി20. ഇന്ത്യയിൽ ഡിഡി സ്‌പോർട്‌സിലൂടെയാണ് തൽസമയ സംപ്രേഷണം. ഫാൻ കോഡ് ആപ്ലിക്കേഷൻ വഴി ലൈവ് സ്ട്രീമിംഗുമുണ്ട്. അഞ്ച് മത്സരങ്ങളിൽ അവസാനത്തെ രണ്ടെണ്ണം അമേരിക്കയിലാണ് നടക്കുക. ഏകദിന പരമ്പര തൂത്തുവാരിയ ആവേശത്തിൽ ടീം ഇന്ത്യ.

ക്യാപ്റ്റൻ രോഹിത് ശർമയടക്കം സീനിയർ താരങ്ങൾ തിരിച്ചെത്തുന്നതോടെ കരുത്ത് കൂടും ഇന്ത്യക്ക്. കെ എൽ രാഹുൽ ടീമിലുണ്ടെങ്കിലും ഒരാഴ്ച കൂടി വിശ്രമം അനുവദിച്ചതിനാൽ ആദ്യമത്സരങ്ങളിൽ കളിക്കില്ല. രോഹിത്തിനൊപ്പം റിഷഭ് പന്തോ ഇഷാൻ കിഷനോ ഓപ്പൺ ചെയ്യും.
സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, ഹാർദിക് പാണ്ഡ്യ, ദിനേശ് കാർത്തിക്, എന്നിവരും ബാറ്റിംഗിലെ പ്രതീക്ഷ. ഭുവനേശ്വർ കുമാർ, ആവേശ് ഖാൻ, ഹർഷൽ പട്ടേൽ, അർഷ്ദീപ് സിംഗ് എന്നിവരിൽ മൂന്ന് പേർ ടീമിൽ ഇടം കണ്ടേക്കും.

Top