ലാറയുടെ മറ്റൊരു റെക്കോര്‍ഡ് കൂടി ഗെയ്ല്‍ തകര്‍ക്കുമോ?

പോര്‍ട്ട് ഓഫ് സ്പെയ്ന്‍: ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ഏകദിനത്തില്‍ ക്രിസ് ഗെയ്ല്‍ അത്ഭുതം പ്രവര്‍ത്തിക്കുമോയെന്ന് ആകാംഷയിലാണ് ആരാധകര്‍. നിരവധി നേട്ടങ്ങളുമായാണ് ക്രിസ് ഇത്തവണ കളിക്കളത്തിലേക്ക് ഇറങ്ങുന്നത്.

299 ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള ഇതിഹാസ താരം ബ്രയാന്‍ ലാറയുടെ നേട്ടത്തിനൊപ്പമാണ് ഗെയ്ല്‍ ഇപ്പോള്‍. ഇപ്പോഴിതാ 300 ഏകദിനങ്ങള്‍ കളിക്കുന്ന ആദ്യ വിന്‍ഡീസ് താരമെന്ന നേട്ടത്തിലെത്താനാണ് ഗെയ്ല്‍ ഇറങ്ങുന്നത്.

ലാറയുടെ മറ്റൊരു റെക്കോര്‍ഡ് കൂടി ഗെയ്ല്‍ തകര്‍ക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. ലാറയുടെ 10,405 റണ്‍സ് മറികടക്കാന്‍ ഗെയ്ലിന് ഒന്‍പത് റണ്‍സ് കൂടി മതി. മഴമൂലം ഉപേക്ഷിച്ച ആദ്യ ഏകദിനത്തില്‍ 31 പന്തുകളില്‍ നിന്ന് നാല് റണ്‍സ് മാത്രമാണ് ഗെയ്ലിന് നേടാനായത്. പോര്‍ട്ട് ഓഫ് സ്പെയ്നില്‍ ഇന്ത്യന്‍ സമയം രാത്രി ഏഴിനാണ് രണ്ടാം ഏകദിനം ആരംഭിക്കുന്നത്.

Top