ജസ്പ്രീത് ബുംറയെ അഭിനന്ദിച്ച് വെസ്റ്റിന്‍ഡീസ് മുന്‍താരം

ന്യൂഡല്‍ഹി: ബുംറയുടെ ബൗളിങ് കണ്ടാല്‍ ഇത്രയും കുറവ് റണ്‍അപ് ആണ് എടുത്തതെന്ന് മനസ്സിലാകില്ലെന്ന് ജസ്പ്രീത് ബുംറയെ അഭിനന്ദിച്ച് വെസ്റ്റിന്‍ഡീസ് മുന്‍താരം.ബൗളിങ്ങിലെ പേസ് അദ്ഭുതപ്പെടുത്തുന്നുവെന്നും വിന്‍ഡീസ് ഇതിഹാസ താരം ഇയാന്‍ ബിഷപാണ് ബുംറയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റിലും മികവ് പുലര്‍ത്തുന്ന ബൗളറാണ് ബുംറ. ഏകദിന റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യന്‍ താരം 2018-ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയാണ് ടെസ്റ്റ് അരങ്ങേറ്റം നടത്തിയത്.

ഇതുവരെ 14 ടെസ്റ്റുകളില്‍ നിന്ന് 20.33 ശരാശരിയില്‍ ബുംറ 68 വിക്കറ്റ് വീഴ്ത്തിക്കഴിഞ്ഞു. വെസ് ഹാള്‍, സര്‍ റിച്ചാര്‍ഡ് ഹാഡ്‌ലീ, ഡെന്നീസ് ലില്ലി, മാര്‍ഷല്‍സ്, ഹോള്‍ഡിങ്‌സ് എന്നിവരെപ്പോലുള്ളവര്‍ക്കൊപ്പം കളിച്ചാണ് ഞാന്‍ വളര്‍ന്നത്. അവര്‍ ചെയ്തതിനെല്ലാം വിപരീതമായിട്ടാണ് ബുംറ കളിക്കുന്നത്. ഇടവിട്ട് കുറച്ച് ദൂരം ഓടിയാണ് ബുംറയുടെ റണ്‍അപ്. അത് എന്നെ അദ്ഭുതപ്പെടുത്തുന്നു. എവിടെ നിന്നാണ് ഈ പേസ് വരുന്നത് ബുംറ നല്ല കഴിവുള്ള താരമാണ്. കരീബിയന്‍ മണ്ണില്‍ ബുംറ പന്ത് സ്വിങ് ചെയ്യിച്ചവിധം, പേസ് കൂട്ടിയിട്ടും പന്തില്‍ നിയന്ത്രണം നഷ്ടപ്പെടാതിരുന്നത്.ഇതെല്ലാം എന്നെ അദ്ഭുതപ്പെടുത്തിയെന്ന് ഇയാന്‍ പറയുന്നു.

Top