ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള വെസ്റ്റ് ഇന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചു

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള വെസ്റ്റ് ഇന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമില്‍ രണ്ട് അണ്‍ക്യാപ്ഡ് ഓള്‍റൗണ്ടര്‍മാര്‍ ഇടം നേടി. മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20യും അടങ്ങുന്നതാണ് പരമ്പര. സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് സ്റ്റേഡിയത്തില്‍ ഡിസംബര്‍ 3 നാണ് ഇംഗ്ലണ്ട്-വെസ്റ്റ് ഇന്‍ഡീസ് ആദ്യ ഏകദിനം.

നിക്കോളാസ് പൂരനും ജേസണ്‍ ഹോള്‍ഡറും ഇല്ലാതെയാണ് വിന്‍ഡീസ് ഇറങ്ങുന്നത്. പൂരന്‍ ടി20 ക്കും, ഹോള്‍ഡര്‍ ടെസ്റ്റ് ക്രിക്കറ്റിനും മുന്‍ഗണന നല്‍കുന്നുവെന്ന കാരണം പറഞ്ഞാണ് ടീമില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത്. ഡിസംബര്‍ 3, 6 തീയതികളില്‍ ആന്റിഗ്വയിലെ സര്‍ വിവിയന്‍ റിച്ചാര്‍ഡ്സ് സ്റ്റേഡിയത്തിലാണ് ആദ്യ രണ്ട് മത്സരങ്ങള്‍. ഡിസംബര്‍ 9 ന് ബാര്‍ബഡോസിലെ കെന്‍സിംഗ്ടണ്‍ ഓവലിലാണ് അവസാന മത്സരം.

ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോര്‍ഡും മാത്യു ഫോര്‍ഡുമാണ് ടീമില്‍ ഇടംനേടിയ ഓള്‍റൗണ്ടര്‍മാര്‍. ഷായ് ഹോപ് വീണ്ടും ടീമിനെ നയിക്കും. അല്‍സാരി ജോസഫാണ് പുതിയ വൈസ് ക്യാപ്റ്റന്‍. പരിചയസമ്പന്നരായ വിക്കറ്റ് കീപ്പര്‍/ബാറ്റ്സ്മാന്‍ ഷെയ്ന്‍ ഡൗറിച്ച്, ഓപ്പണര്‍ ജോണ്‍ യോഹാന്‍സ് ഒട്ട്ലി എന്നിവര്‍ ടീമില്‍ തിരിച്ചെത്തി.

Top