ത്രിരാഷ്ട്ര പരമ്പരയില്‍ ബംഗ്ലാദേശിനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് വിന്‍ഡീസ്

ത്രിരാഷ്ട്ര പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് വിന്‍ഡീസ്. ഏകദിനത്തിലെ ആദ്യ മത്സരത്തില്‍ അയര്‍ലണ്ടിനെ പരാജയപ്പെടുത്തിയതിനു ശേഷമാണ് വിന്‍ഡീസ് രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനെ നേരിടാന്‍ ഒരുങ്ങുന്നത്. എന്നാല്‍ വളരെ വലിയ ഒരു തിരിച്ചു വരവിന് തയ്യാറായാണ് വിന്‍ഡീസിനെതിരെ ബംഗ്ലാദേശ് ബാറ്റിംഗിനെത്തുന്നത്. എന്നാല്‍ പുറം വേദന കാരണം കഴിഞ്ഞ മത്സരത്തില്‍ ശതകം നേടിയ ജോണ്‍ കാംപെല്‍ ഇന്നത്തെ മത്സരത്തില്‍ കളിക്കില്ല. ജോണ്‍ കാംപെല്ലിന് പകരം ഷെയിന്‍ ഡോവ്‌റിച്ച് കളിക്കാനിറങ്ങും. ഷെയിനിന്റെ ആദ്യ ഏകദിന അരങ്ങേറ്റനമാണ് ഇത്.

വിന്‍ഡീസ്: ഷെയിന്‍ ഡോവ്‌റിച്ച്, ഷായി ഹോപ്, ഡാരെന്‍ ബ്രാവോ, റോഷ്ടണ്‍ ചേസ്, ജോനാഥന്‍ കാര്‍ട്ടര്‍, സുനില്‍ അംബ്രിസ്, ആഷ്ലി നഴ്‌സ്, ജേസണ്‍ ഹോള്‍ഡര്‍, കെമര്‍ റോച്ച്, ഷെല്‍ഡണ്‍ കോട്രെല്‍, ഷാനണ്‍ ഗബ്രിയേല്‍

ബംഗ്ലാദേശ്: തമീം ഇക്ബാല്‍, സൗമ്യ സര്‍ക്കാര്‍, ഷാക്കിബ് അല്‍ ഹസന്‍, മുഷ്ഫിക്കുര്‍ റഹിം, മുഹമ്മദ് മിഥുന്‍, മഹമ്മദുള്ള, സബ്ബിര്‍ റഹ്മാന്‍, മുഹമ്മദ് സൈഫുദ്ദീന്‍, മഷ്‌റഫെ മൊര്‍തസ, മെഹ്ദി ഹസന്‍, മുസ്തഫിസുര്‍ റഹ്മാന്‍

Top