ഇന്ത്യ- വിന്‍ഡീസ് ഏകദിനമത്സരം കേരളപ്പിറവി ദിനത്തില്‍ തിരുവനന്തപുരത്ത്

ന്യൂഡല്‍ഹി: കേരളപ്പിറവി ദിനത്തില്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഏകദിന മത്സരം ഉള്‍പ്പെടെ വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു. രണ്ടു ടെസ്റ്റുകളും, അഞ്ച് ഏകദിനവും മൂന്നു ട്വന്റി-20 മല്‍സരങ്ങളും ഉള്‍പ്പെടുന്ന പരമ്പര ഒക്ടോബര്‍ നാലിന് ആരംഭിച്ച് നവംബര്‍ 11ന് അവസാനിക്കും. ഏകദിന പരമ്പരയിലെ മൂന്നാമത്തെ മല്‍സരമാണ് ഇവിടെ നടത്തുകയെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. അഞ്ചാമത്തെ മല്‍സരമാണ് തിരുവനന്തപുരത്തു നടക്കുന്നത്.

മല്‍സരക്രമം ഈ രീതിയിലാണ് നടക്കുന്നത്.
ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് – രാജ്‌കോട്ട് (ഒക്ടോബര്‍ 4-8),
രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് – ഹൈദരാബാദ് (ഒക്ടോബര്‍ 12-16)

ഏകദിനം
ഒന്നാം ഏകദിനം – ഗുവാഹത്തി (ഒക്ടോബര്‍ 21)
രണ്ടാം ഏകദിനം -ഇന്‍ഡോര്‍ (ഒക്ടോബര്‍ 24)
മൂന്നാം ഏകദിനം – പുണെ (ഒക്ടോബര്‍ 27)
നാലാം ഏകദിനം – മുംബൈ (ഒക്ടോബര്‍ 29)
അഞ്ചാം ഏകദിനം -തിരുവനന്തപുരം (നവംബര്‍ ഒന്ന്)

ട്വന്റി20
ഒന്നാം ട്വന്റി20 – കൊല്‍ക്കത്ത (നവംബര്‍ നാല്)
രണ്ടാം ട്വന്റി20 – ലക്‌നൗ (നവംബര്‍ ആറ്)
മൂന്നാം ട്വന്റി20 – ചെന്നൈ (നവംബര്‍ 11)

Top