വെസ്റ്റിന്‍ഡീസ് – ഇന്ത്യ ; ട്വറ്റി -20 മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാവും

ഫ്‌ളോറിഡ: വെസ്റ്റിന്‍ഡീസിനെതിരായ ഇന്ത്യയുടെ ട്വന്റി-20 മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണ് നടക്കുക. ഫ്‌ളോറിഡയിലെ സെന്‍ട്രല്‍ ബ്രോവാര്‍ഡ് കൗണ്ടി സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 8നാണ് മത്സരം ആരംഭിക്കുക.

ഏകദിനങ്ങളില്‍ അത്ര മികവ് പുലര്‍ത്താത്ത വെസ്റ്റ് ഇന്‍ഡീസ് ട്വന്റി-20 മത്സരങ്ങളില്‍ അസാമാന്യ പ്രകടനങ്ങളാണ് കാഴ്ച്ചവെയ്ക്കാറുള്ളത്. അതുകൊണ്ട് തന്നെ ഈ ട്വന്റി-20 പരമ്പര ഇന്ത്യന്‍ പടയ്ക്ക് വെല്ലുവിളി തന്നെയാണ്.

നായക സ്ഥാനത്ത് കൊഹ്ലിയാണോ രോഹിത് ശര്‍മയാണോ എന്ന ചോദ്യങ്ങള്‍ ഇന്ത്യയില്‍ നിന്ന് ഉയരുന്നതിനിടയില്‍ ആണ് കൊഹ്ലിയുടെ നേതൃത്വത്തില്‍ നീലപ്പട കളിക്കിറങ്ങുന്നത്.

Top