വെസ്റ്റ് ഇൻഡീസ്-ഇന്ത്യ അഞ്ചാം ടി-20 ഇന്ന്

വെസ്റ്റ് ഇൻഡീസും ഇന്ത്യയും തമ്മിലുള്ള അഞ്ചാം ടി-20 ഇന്ന്. അമേരിക്കയിലെ ഫ്ലോറിഡയിൽ ഇന്ത്യൻ സമയം രാത്രി 8ന് മത്സരം ആരംഭിക്കും. പരമ്പര ഇന്ത്യ സ്വന്തമാക്കിയതിനാൽ ഇതുവരെ അവസരം ലഭിക്കാത്ത സ്പിന്നർ കുൽദീപ് യാദവിനും വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷനും ഇന്ന് അവസരം ലഭിച്ചേക്കും.

നാലാം മത്സരത്തില്‍ 59 റണ്‍സിന്റെ മിന്നും വിജയവുമായാണ് ഇന്ത്യ പരമ്പര നേടിയത്. ഇതോടെ ടി-20 പരമ്പര ഇന്ത്യ സ്വന്തമാക്കി. 192 റൺസിന്റെ വിജയലക്ഷ്യവുമായിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിനെ 19.1 ഓവറില്‍ ഇന്ത്യ എറിഞ്ഞിടുകയായിരുന്നു. വെസ്റ്റ് ഇന്‍ഡീസ് വെറും 132 റണ്‍സിന് ഓള്‍ ഔട്ടായി. ക്യാപ്റ്റന്‍ നിക്കോളാസ് പൂരാനും റോവ്മാന്‍ പവലും 24 റണ്‍സ് വീതം നേടിയപ്പോൾ മറ്റ് ബാറ്റർമാരെല്ലാം നിരാശപ്പെടുത്തി.

അര്‍ഷദീപ് സിംഗ് വെസ്റ്റ് ഇന്‍ഡീസിന്റെ മൂന്ന് വിക്കറ്റ് എറിഞ്ഞിട്ടപ്പോൾ, ആവേശ് ഖാന്‍, അക്സര്‍ പട്ടേല്‍, രവി ബിഷ്ണോയ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതമെടുത്തു. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 3-1ന് സ്വന്തമാക്കി.

 

Top