വെസ്റ്റിന്‍ഡീസിനെതിരായ നാലാം ഏകദിനം ; ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. പരമ്പര 11 എന്ന നിലയില്‍ സമനിലയില്‍ നില്‍ക്കുന്നതിനാല്‍ ഇന്നത്തെ മത്സരം നിര്‍ണായകമാണ്. ഒരു മത്സരം ടൈയില്‍ കലാശിച്ചിരുന്നു.

കഴിഞ്ഞ മത്സരത്തില്‍ കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തിയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. കേദാര്‍ ജാദവും, രവീന്ദ്ര ജഡേജയും ടീമിലെത്തിയപ്പോള്‍ മൂന്നാംഏകദിനത്തില്‍ കളിച്ച ഋഷഭ് പന്തിനേയും, യുസ് വേന്ദ്ര ചഹലിനേയും ടീമില്‍ നിന്ന് ഒഴിവാക്കി.

പൂനെ ഏകദിനത്തില്‍ ഇന്ത്യയ്‌ക്കെതിരേ നേടിയ മികച്ച വിജയത്തിന്റെ ആത്മവിശ്വാസവുമായാണ് വിന്‍ഡീസ് കളത്തിലിറങ്ങുന്നത്. ഇന്ന് ജയിക്കുന്നവര്‍ക്ക് പരമ്പര നഷ്ടമാകില്ലെന്ന് ഉറപ്പിക്കാം കഴിയുമെന്നതിനാല്‍ പോരാട്ടം തീപാറും.

മത്സരത്തിനുള്ള ഇന്ത്യന്‍ ടീം : ഇന്ത്യന്‍ ടീം : വിരാട് കോഹ്ലി (ക്യാപ്റ്റന്‍), ശിഖാര്‍ ധവാന്‍, രോഹിത് ശര്‍മ്മ, അമ്ബാട്ടിറായുഡു, കേദാര്‍ ജാദവ്, എം.എസ് ധോണി, രവീന്ദ്ര ജഡേജ, കുല്‍ദീപ്‌യാദവ്, ഖലീല്‍ അഹമ്മദ്, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ.

Top