ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ തകര്‍ന്നടിഞ്ഞ് വെസ്റ്റ് ഇന്‍ഡീസ്

അഡ്ലൈഡ്: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ തകര്‍ന്നടിഞ്ഞ് വെസ്റ്റ് ഇന്‍ഡീസ്. ആദ്യ ഇന്നിം?ഗ്‌സില്‍ വെറും 188 റണ്‍സിന് വിന്‍ഡീസ് ഓള്‍ ഔട്ടായി. അവസാന സെഷനില്‍ ബാറ്റിം?ഗിനിറങ്ങിയ ഓസ്‌ട്രേലിയയ്ക്കും രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. 59 റണ്‍സാണ് ഓസ്‌ട്രേലിയ സ്‌കോര്‍ ചെയ്തിരിക്കുന്നത്. ആദ്യ ടെസ്റ്റ് കളിക്കുന്ന വിന്‍ഡീസ് താരം ഷമാര്‍ ജോസഫ് ബാറ്റുകൊണ്ടും പന്ത് കൊണ്ടും മികച്ച പ്രകടനം നടത്തി.

അവസാന വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്ത 55 റണ്‍സാണ് വിന്‍ഡീസ് ഇന്നിംഗ്‌സിലെ മികച്ച കൂട്ടുകെട്ട്. 11-ാമനായി ക്രീസിലെത്തി 36 റണ്‍സെടുത്ത ഷമാര്‍ ജോസഫിന്റെ പ്രകടനമാണ് വിന്‍ഡീസ് സ്‌കോര്‍ബോര്‍ഡ് ഉയര്‍ത്തിയത്. 133ന് ഒമ്പത് വിക്കറ്റുകള്‍ നഷ്ടമായിടത്ത് നിന്നും വിന്‍ഡീസ് സ്‌കോര്‍ബോര്‍ഡ് 188ലേക്ക് എത്തി. മുന്‍നിരയില്‍ കിര്‍ക്ക് മക്കെന്‍സി 50 റണ്‍സെടുത്തു.

ക്യാമ്പുകളില്‍ ഉറങ്ങിക്കിടന്ന സൈനികര്‍ക്ക് നേരെയാണ് ഇന്ന് പുലര്‍ച്ചയോടെ അക്രമികള്‍ അപ്രതീക്ഷിത ആക്രമണം നടത്തിയത്. സൈനിക ക്യാമ്പുകള്‍ക്ക് നേരെ ബോംബറിഞ്ഞതായും തീയിട്ടതായും റിപ്പോര്‍ട്ടുകള്‍.ആക്രമണത്തില്‍ പിന്നില്‍ കുക്കി വിഭാഗം എന്ന് സുരക്ഷാസേന ആരോപിച്ചു. സംഭവത്തിന് പിന്നാലെ അസം റൈഫിള്‍സിലെ കൂടുതല്‍ സംഘം മേഖലയില്‍ എത്തി അക്രമികള്‍ക്കായി തിരച്ചിലാരംഭിച്ചിട്ടുണ്ട്.

Top