എട്ടിലും പൊട്ടി വെസ്റ്റ് ഇന്‍ഡീസ്; അവസാന കച്ചിത്തുരുമ്പായി മൂന്നാം ഏകദിനം ഇന്ന്

ന്ത്യ-വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലെ മൂന്നാം ഏകദിനം ഇന്ന്. പരമ്പരയിലെ അവസാനത്തെ ഏകദിനം കൂടിയാണിത്. പരമ്പര തൂത്തുവാരുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ ഇറങ്ങുമ്പോള്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ വെസ്റ്റ് ഇന്‍ഡീസിന് ഇന്ന് ആശ്വാസ ജയം തേടിയാകും ആതിഥേയര്‍ എത്തുന്നത്. ഏകദിനത്തില്‍ തുടര്‍ച്ചയായി 8 മത്സരങ്ങള്‍ പരാജയപ്പെട്ട് നില്‍ക്കുന്ന വെസ്റ്റ് ഇന്‍ഡീസിന് ഇന്നത്തെ മത്സരം ജയിച്ചേ തീരൂ.

ക്വീന്‍സ് പാര്‍ക്ക് ഓവലില്‍ ഇന്ത്യന്‍ സമയം രാത്രി 7 മണിയ്ക്കാണ് മത്സരം ആരംഭിക്കുക. പരിക്കില്‍ നിന്ന് മുക്തനായാല്‍ രവീന്ദ്ര ജഡേജ ഇന്ന് കളിച്ചേക്കും. രണ്ടാം മത്സരത്തില്‍ 6 ഓവറില്‍ 54 റണ്‍സ് വഴങ്ങിയ ആവേശ് ഖാന് പകരക്കാരനായി ഇടംകയ്യന്‍ പേസര്‍ അര്‍ഷ്ദീപ് സിംഗിനും ഇന്നത്തെ മത്സരത്തില്‍ അവസരം ലഭിച്ചേക്കും. ഞായറാഴ്ച നടന്ന നിര്‍ണായകമായ രണ്ടാം മത്സരത്തില്‍ ഇന്ത്യ 2 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരായ 12-ാ്ം പരമ്പര വിജയം സ്വന്തമാക്കിയതോടെ ഇന്ത്യയെ തേടി ലോക റെക്കോര്‍ഡുമെത്തി.

ഒരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ പരമ്പര വിജയങ്ങള്‍ സ്വന്തമാക്കുന്ന റെക്കോര്‍ഡാണ് ഇന്ത്യ സ്വന്തമാക്കിയത്. പരമ്പര സ്വന്തമാക്കിയതിനാല്‍ റിസര്‍വ് താരങ്ങള്‍ക്ക് ഇന്നത്തെ മത്സരത്തില്‍ അവസരം ലഭിച്ചേക്കും. ശുഭ്മാന്‍ ഗില്ലിന് പകരക്കാരനായി ഋതുരാജ് ഗെയ്ക്വാദ് ടീമിലെത്താന്‍ സാധ്യതയുണ്ട്. രണ്ട് മത്സരങ്ങളിലും തിളങ്ങാന്‍ കഴിയാതിരുന്ന സൂര്യകുമാര്‍ യാദവിന് പകരം ഇഷന്‍ കിഷന് അവസരം ലഭിച്ചേക്കും.

Top