വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ബ്രാത്‌വൈറ്റിനെതിരെ ഐസിസിയുടെ നടപടി

വിന്‍ഡീസ് ഓള്‍റൗണ്ടര്‍ കാര്‍ലോസ് ബ്രാത്‌വൈറ്റിനെതിരെ ഐസിസിയുടെ നടപടി. ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തില്‍ അമ്പയര്‍മാരുടെ തീരുമാനത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതിനാണ് നടപടി. മത്സരത്തിന്റെ 43ാം ഓവറില്‍ ജോഫ്ര ആര്‍ച്ചറുടെ ബൗളിംഗില്‍ തന്നെ ഔട്ട് വിധിച്ച അമ്പയറുടെ തീരുമാനത്തിലാണ് ബ്രാത്‌വൈറ്റ് അതൃപ്തി രേഖപ്പെടുത്തിയത്.അള്‍ട്ര എഡ്ജില്‍ സ്‌പൈക്ക് കാണിച്ചുവെങ്കിലും തീരുമാനത്തില്‍ ബ്രാത്‌വൈറ്റ് ഒട്ടും സന്തുഷ്ടനായിരുന്നില്ല.

താരത്തിനു ഔദ്യോഗിക മുന്നറിയിപ്പും ഒരു ഡിമെറിറ്റ് പോയിന്റുമാണ് ഐസിസി പിഴയായി ചുമത്തിയിരിക്കുന്നത്.മാച്ച് റഫറി ചുമത്തിയ കുറ്റം സമ്മതിച്ചതിനാല്‍ താരത്തിനെതിരെ ഔദ്യോഗിക ഹിയറിംഗ് ഉണ്ടാകില്ല.

Top